
സ്ത്രീധനത്തിന്റെ പേരിലും അല്ലാതെയുള്ള ഗാര്ഗിഹ പീഡനങ്ങളും കുറ്റകരമാണെന്ന ബോധവത്കരണം നടത്തുന്ന ഹ്രസ്വ ചിത്രവുമായി സിനിമ പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. കേരളം പഴയ കേരളമല്ലെന്നും, സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും വീഡിയോ സന്ദേശത്തിലൂടെ പറയുന്നു.
കേരള സര്‍ക്കാരിന്റെ വനിത ശിശുക്ഷേമ വകുപ്പുമായി ചേര്‍ന്നാണ് ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, പൃഥ്വിരാജ്, മമ്മൂട്ടി, മഞ്ജു വാര്യര്‍ തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തന്നെ ഹ്രസ്വ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.
സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരായി ഫെഫ്ക തയ്യാറാകിയ ഹ്രസ്വചിത്രം.
സ്ത്രീധന സമ്പ്രദായത്തിനും ഗാർഹിക പീഡനങ്ങൾക്കുമെതിരായി മലയാള ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്ക തയ്യാറാക്കിയ ഹ്രസ്വചിത്രം. ഇന്ത്യൻ ആഡ്ഫിലിം മെയ്ക്കേർസ്സും നിർമ്മാണത്തിൽ ഭാഗമായിട്ടുണ്ട്.
Posted by Prithviraj Sukumaran on Thursday, July 8, 2021
വീഡിയോയില്‍ എസ്തര് അനിലാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. അവസാന ഭഗത്തില്‍ മഞ്ജു വാര്യര്‍ സ്ത്രീധനത്തിന്റെ പേരിലുള്ള ആക്രമണം കുറ്റകരമാണെന്ന് പറയുകയും ചെയ്യുന്നുണ്ട്.
Post Your Comments