CinemaGeneralIndian CinemaKollywoodLatest NewsMollywoodMovie GossipsNEWSWOODs

‘ബേ​ബി​മോ​ളാ​ണ് ​ഞാ​നു​മാ​യി​ ​കൂ​ടു​ത​ൽ​ ​ചേ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​ത്’: അന്ന ബെൻ

എ​ന്നെ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ക​ഥാ​പാ​ത്ര​മാ​യ​തു​ ​കൊ​ണ്ടും​ ​അ​തി​നോ​ട് ​പ്ര​ത്യേ​ക​ ​അ​ടു​പ്പ​മു​ണ്ട്

കൊച്ചി: വെറും നാല് ചിത്രങ്ങൾ. നാലിലും പ്രേക്ഷകപ്രീതി നേടിയ മികച്ച കഥാപാത്രങ്ങൾ. ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ് അന്ന ബെൻ. ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്ത ‘സാറാസ്’ എന്ന ചിത്രത്തിൽ കരിയർ ബെസ്റ്റ് പ്രകടനമാണ് അന്ന കാഴ്ചവെച്ചിരിക്കുന്നത്.

അതേസമയം അഭിനയിച്ച കഥാപാത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ‘കുമ്പളങ്ങി നൈറ്റ്‌സി’ലെ ‘ബേബിമോൾ’ ആണെന്ന് അന്ന പറയുന്നു. ആ​ദ്യ​ ​സി​നി​മ​യാ​യ​തു​കൊ​ണ്ടും​ ​ത​ന്നെ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ക​ഥാ​പാ​ത്ര​മാ​യ​തു​ ​കൊ​ണ്ടും​ ​അ​തി​നോ​ട് ​പ്ര​ത്യേ​ക​ ​അ​ടു​പ്പ​മു​ണ്ടെന്ന് അന്ന കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

‘അഭിനയിച്ച കഥാപാത്രങ്ങളിൽ നാ​ലും​ ​പ്രി​യ​പ്പെ​ട്ട​താ​ണ്.​ ​എ​ന്നാ​ലും​ ​ബേ​ബി​മോ​ളാ​ണ് ​ഞാ​നു​മാ​യി​ ​കൂ​ടു​ത​ൽ​ ​ചേ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​ത്.​ ​ആ​ദ്യ​ ​സി​നി​മ​യാ​യ​തു​കൊ​ണ്ടും​ ​എ​ന്നെ​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ക​ഥാ​പാ​ത്ര​മാ​യ​തു​ ​കൊ​ണ്ടും​ ​അ​തി​നോ​ട് ​പ്ര​ത്യേ​ക​ ​അ​ടു​പ്പ​മു​ണ്ട്.​ ​ബേ​ബി​മോ​ളാ​ണ് ​ഹെ​ല​നി​ലേ​ക്കും​ ​ജെ​സി​യി​ലേ​ക്കു​മൊ​ക്കെ​ ​എ​ത്തി​ച്ച​ത്.​ ​കു​മ്പ​ള​ങ്ങി​ ​ആ​ദ്യ​ ​സി​നി​മ​യാ​യി​ട്ടും​ ​ടെ​ൻ​ഷ​ന​ടി​ക്കാ​തെ​ ​ചെ​യ്യാ​ൻ​ ​പ​റ്റി​യ​ത് ​അ​തു​മാ​ത്ര​മാ​ണ്.​ ​അ​ഭി​ന​യ​ത്തി​ൽ​ ​ഒ​രു​ ​ഫൗ​ണ്ടേ​ഷ​ൻ​ ​കി​ട്ടി​യ​ത് ​ദി​ലീ​ഷേ​ട്ട​നി​ൽ​ ​നി​ന്നും​ ​ശ്യാ​മേ​ട്ട​നി​ൽ​ ​നി​ന്നു​മാ​ണ്.​ ​അ​തൊ​രു​പാ​ട് ​ഗു​ണ​മാ​യി​ട്ടു​ണ്ട്.​ ​എ​ല്ലാ​ ​സി​നി​മ​യ്‌​ക്കും​ ​എ​നി​ക്ക​ത് ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​പ​റ്റു​ന്നു​ണ്ട്. അന്ന പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button