BollywoodCinemaGeneralKollywoodLatest NewsNEWSSocial Media

‘സൂരറൈ പോട്ര്‌’ ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു: നിർമ്മാണം സൂര്യ

സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക

ഗംഭീര വിജയം കൈവരിച്ച ചിത്രമാണ് സൂര്യയുടെ ‘സൂരറൈ പോട്ര്‌’. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം ഇപ്പോൾ ഹിന്ദി റീമേക്കിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സൂര്യയുടെ 2ഡി എന്റർടെയ്ൻമെൻറ്സും വിക്രം മൽഹോത്രയും ചേർന്നാണ് ഹിന്ദി റീമേക്ക് നിർമ്മിക്കുന്നത്. സൂര്യ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സുധ കൊങ്കര തന്നെയായിരിക്കും ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുക. ചിത്രത്തിലെ അഭിനേതാക്കളെയോ മറ്റു അണിയറപ്രവർത്തകരെയോ പ്രഖ്യാപിച്ചിട്ടില്ല. എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥന്റെ കഥയാണ് സുരറൈ പോട്രു പറയുന്നത്. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ആമസോൺ പ്രൈമിലൂടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് സുരറൈ പോട്ര് റിലീസ് ചെയ്തത്.

https://www.facebook.com/ActorSuriya/posts/368577134628447

അപര്‍ണ്ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. അപര്‍ണ്ണയുടെ അഭിനയത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തില്‍ സൂര്യയുടെ അമ്മയായി വന്നത് ഉര്‍വ്വശിയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button