GeneralLatest NewsMollywoodNEWS

അമ്പിളി ദേവിയുടെ ഗാർഹിക പീഡന പരാതി: ആദിത്യനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് അമ്പിളി ദേവി ആദിത്യന് എതിരെ പരാതി നൽകിയത്

കൊച്ചി: നടി അമ്പിളി ദേവി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ സീരിയല്‍ നടനും ഭർത്താവുമായ ആദിത്യന്‍ ജയനെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചവറ പൊലീസാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം ആദിത്യൻ്റ അറസ്റ്റ് രേഖപ്പെടുത്തിയത്.

സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് അമ്പിളി ദേവി ആദിത്യന് എതിരെ പരാതി നൽകിയത്. സൈബര്‍ സെല്ലിനും, കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്. എന്നാൽ ആദിത്യന് ഹൈക്കോടതി കർശന ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ആദിത്യൻ ചൊവ്വാഴ്ച ചവറ സ്റ്റേഷനിൽ ഹാജരാകണമെന്നും അറസ്റ്റ് രേഖപ്പെടുത്തിയാൽ അന്നുതന്നെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി ജാമ്യം നൽകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. അമ്പിളി ദേവിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാകരുതെന്നും ജാമ്യ ഉത്തരവിൽ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button