GeneralLatest NewsMollywoodNEWSSocial MediaVideos

ചബ്ബി ആയിരിക്കുമ്പോഴാണ് ഞാൻ കാണാൻ നല്ലത് എന്ന് പറയുന്നവർക്കായി: വീഡിയോ പങ്കുവെച്ച് അനുപമ

ഹിറ്റായ ‘എൻജോയ് എഞ്ചാമി’ ഗാനത്തിന്റെ ഒരു പാരഡി വേർഷനാണ് അനുപമ ഇൻസ്റ്റഗ്രാം റീൽസിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്

പ്രേമത്തിലൂടെ എത്തി പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞു നില്‍ക്കുന്ന നായികയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്‍. മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുപമ. ഇപ്പോഴിതാ അനുപമ പങ്കുവെച്ച ഒരു രസകരമായ വീഡിയോയാണ് വൈറലാകുന്നത്. ഹിറ്റായ ‘എൻജോയ് എഞ്ചാമി’ ഗാനത്തിന്റെ ഒരു പാരഡി വേർഷനാണ് അനുപമ ഇൻസ്റ്റഗ്രാം റീൽസിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ചബ്ബി ആയിരിക്കുമ്പോഴാണ് ഞാൻ കാണാൻ നല്ലത് എന്ന് പറയുന്ന സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് അനുപമ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/reel/CROCl5Wp6jQ/?utm_source=ig_embed&ig_rid=4d49db60-7c90-403f-9550-2d54fadf0fb8

അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു അനുപമയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് തെലുങ്കിലേക്ക് അരങ്ങേറിയ താരം അവിടെ തിരക്കുള്ള നടിയായി മാറുകയായിരുന്നു. നിഖിലിന്റെ 18 പേജുകള്‍, കാര്‍ത്തികേയ 2, റൗഡി ബോയ്‌സ്, എന്നിവയാണ് അനുപമയുടെ പുതിയ സിനിമകള്‍.

മലയാള സിനിമ ഹെലന്റെ തെലുങ്ക് റീമേക്കിലും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് ചിത്രം തള്ളി പോഗാതെ ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. മലയാളത്തിലും അനുപമയുടേതായി സിനിമകള്‍ ഇറങ്ങാനുണ്ട്. മണിയറയിലെ അശോകന്‍ ആയിരുന്നു അവസാനം അഭിനയിച്ച സിനിമ.

shortlink

Related Articles

Post Your Comments


Back to top button