CinemaGeneralLatest NewsNEWSSocial MediaTollywood

തെലുങ്കു സിനിമ എന്നെ അറസ്റ്റ് ചെയ്തു: തപ്‌സിയുടെ മിഷന്‍ ഇംപോസിബിളിന്റെ ഭാഗമാകാൻ ഹരീഷ് പേരടിയും

ഹരീഷ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്

ബോളിവുഡ് താരം തപ്‌സി പന്നുവിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മിഷന്‍ ഇംപോസിബിള്‍’. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തെലുങ്കിലേക്കെത്തുന്നത്. ഇപ്പോഴിതാ മലയാള നടൻ ഹരീഷ് പേരടിയും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട് എന്ന വിവരമാണ് പുറത്തുവരുന്നത്. ഹരീഷ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

തെലുങ്കു സിനിമ ഇന്‍ഡസ്ട്രി തന്നെ അറസ്റ്റ് ചെയ്തു എന്നാണ് താരം ചിത്രം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ചത്. ‘തെലുങ്കു സിനിമ ഇന്‍ഡസ്ട്രി എന്നെ തപ്‌സി പന്നുവിനും സംവിധായകന്‍ സ്വരൂപ് ആര്‍എസ്‌ജെക്കും ഒപ്പം അറസ്റ്റ് ചെയ്തു’- ഹരീഷ് പേരടി കുറിച്ചു.

https://www.facebook.com/hareesh.peradi.98/posts/1017636905443325

ഏജന്റ് സായ് ശ്രീനിവാസ അത്രേയ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സ്വരൂപ് ആര്‍എസ്ജ് മിഷന്‍ ഇംപോസിബിള്‍ സംവിധാനം ചെയ്യുന്നത്. മാറ്റ്‌നി എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button