GeneralLatest NewsMollywoodNEWSSocial Media

മികവാര്‍ന്ന തിരക്കഥകള്‍ കൊണ്ട് മലയാള സിനിമയെ അദ്ദേഹം ധന്യമാക്കി: എംടിക്ക് ജന്മദിനാശംസകളുമായി സജി ചെറിയാന്‍

മലയാളത്തിന്റെ അനുഗ്രഹവും അഭിമാനവുമാണ് എംടി എന്ന് മന്ത്രി സജി ചെറിയാന്‍

തിരക്കഥാകൃത്തും സംവിധായകനുമായ എംടി വാസുദേവന്‍ നായർക്ക് ജന്മദിനാശംസകളുമായി സിനിമ സാംസ്‌കാരിക വകുപ്പ് മന്ത്രി  സജി ചെറിയാന്‍. തലമുറകളെ സ്വാധീനിച്ച അദ്ദേഹത്തിന്റെ രചനകള്‍ എക്കാലവും മലയാളികളുടെ മനസ്സില്‍ മായാതെ നിലകൊള്ളും എന്ന് ആശംസ അറിയിച്ചുകൊണ്ട് മന്ത്രി സോഷ്യൽ മീഡിയയിൽ കുറിച്ചു.

സജി ചെറിയാന്റെ വാക്കുകള്‍:

മലയാള ഭാഷയുടെ സുകൃതം. അഭിവന്ദ്യ സാഹിത്യകാരന്‍ ശ്രീ. എം.ടി വാസുദേവന്‍ നായര്‍ സാറിന് ജന്മദിനാശംസകള്‍ നേരുന്നു. തലമുറകളെ സ്വാധീനിച്ച അദ്ദേഹത്തിന്റെ രചനകള്‍ എക്കാലവും മലയാളികളുടെ മനസ്സില്‍ മായാതെ നിലകൊള്ളും. ഏത് തരത്തിലുള്ള വായനക്കാരനും എം.ടി.യിലേക്ക് ഒരു പാലമുണ്ടെന്നതാണ് അറുപതോളം മികവാര്‍ന്ന തിരക്കഥകള്‍ കൊണ്ട് മലയാള സിനിമയെ അദ്ദേഹം ധന്യമാക്കി.

ജ്ഞാനപീഠം, പത്മഭൂഷണ്‍, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തുടങ്ങി എണ്ണമറ്റ അംഗീകാരങ്ങള്‍ തേടിയെത്തിയ എം.ടി മലയാളത്തിന്റെ അനുഗ്രഹവും അഭിമാനവുമാണ്. എഴുതന്നതിലെല്ലാം വസന്തം വിടര്‍ത്താന്‍ കഴിയുന്ന അതുല്യ പ്രതിഭ എം.ടി. സാറിന് എണ്‍പതിയെട്ടാം ജന്മദിന വേളയില്‍ ആയുരാരോഗ്യ സൗഖ്യവും ആശംസകളും നേരുന്നു.

shortlink

Related Articles

Post Your Comments


Back to top button