CinemaGeneralLatest NewsMollywoodMovie GossipsNEWS

‘മരക്കാർ ഒരുക്കിയിരിക്കുന്നത് ബാഹുബലിയേക്കാൾ വലിയ സ്കെയിലിൽ’: പ്രിയദർശൻ

മരക്കാർ യഥാർത്ഥ ചരിത്രമാണെന്നും സിനിമ തിയേറ്ററിൽ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ എന്നും പ്രിയദർശൻ

മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്തരിക്കുന്ന ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തെ കുറിച്ച് ഇപ്പോൾ പ്രിയദർശൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. രാജമൗലി ചിത്രം ബാഹുബലിയേക്കാള്‍ വലിയ സ്കെയിലിലാണ് മരക്കാർ ഒരുക്കിയിരിക്കുന്നതെന്നാണ് പ്രിയദർശൻ പറയുന്നത്. മരക്കാർ യഥാർത്ഥ ചരിത്രമാണെന്നും സിനിമ തിയേറ്ററിൽ മികച്ച വിജയം നേടുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. പിങ്ക് വില്ലയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് പ്രിയദർശൻ തന്റെ സിനിമയെ കുറിച്ച് വാചാലനായത്.

‘ഇത് ബാഹുബലിയെക്കാൾ വലിയ സ്കെയിലിൽ ഒരുക്കിയ ചിത്രമാണ്. ബാഹുബലി കെട്ടിചമച്ച കഥയാണെങ്കിൽ ഇത് യഥാർത്ഥ ചരിത്രമാണ്. ഇന്ത്യയുടെ ആദ്യ നേവല്‍ കമാന്‍ഡറിനെക്കുറിച്ചാണ് മരക്കാര്‍ പറയുന്നത്. മികച്ച ചിത്രത്തിനുള്ളതടക്കമുള്ള ദേശീയ പുരസ്‍കാരങ്ങള്‍ ലഭിച്ചു. മകൻ സിദ്ധാർഥിനും എനിക്കും പുരസ്‌കാരം ലഭിച്ചതിൽ സന്തോഷം. ഇത് ഒരു അഭിമാന നിമിഷം തന്നെയാണ്. ഒന്നര വര്‍ഷത്തോളമായി ഞങ്ങള്‍ ചിത്രം ഹോള്‍ഡ് ചെയ്ത ശേഷം ചിത്രം ഓഗസ്റ്റ് 12ന് റിലീസ് ചെയ്യാൻ പദ്ധതിയിട്ടിരിക്കുന്നത്. മരക്കാർ ബോക്സ് ഓഫീസിൽ കത്തിപ്പടരും എന്നാണ് പ്രതീക്ഷ’, പ്രിയദർശൻ പറഞ്ഞു.

മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരായി എത്തുന്ന ചിത്രം മലയാളത്തിലെ ആദ്യത്തെ 100 കോടി ബജറ്റ് ചിത്രമാണ്. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ്, അശോക് സെല്‍ലന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.

സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്. അതേസമയം ഓഗസ്റ്റ് 12ന് ചിത്രം കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും റിലീസ് ചെയ്യാനാണ് പദ്ധതി.

 

shortlink

Related Articles

Post Your Comments


Back to top button