CinemaGeneralKollywoodLatest NewsNEWSSocial Media

ജ്യോതികയ്ക്കൊപ്പം ‘എതർക്കും തുനിന്തവന്റെ’ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് സൂര്യ

സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ച്ചേഴ്‌സാണ് പിറന്നാൾ ആഘോഷ ചിത്രങ്ങള്‍ പുറത്തുവിട്ടത്

ചെന്നൈ: കഴിഞ്ഞ ദിവസമായിരുന്നു നടൻ സൂര്യയുടെ  46–ാം പിറന്നാൾ പിറന്നാൾ. ഇത്തവണത്തെ താരത്തിന്റെ പിറന്നാൾ ആഘോഷം തന്റെ പുതിയ ചിത്രം ‘എതര്‍ക്കും തുനിന്തവന്റെ’സെറ്റിൽ വെച്ചായിരുന്നു. ഭാര്യയും നടിയുമായ ജ്യോതികയും സൂര്യയ്‌ക്കൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു.

സിനിമയുടെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ച്ചേഴ്‌സാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എതർക്കും തുനിന്തവൻ’. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. പിന്നാലെ സൂര്യയുടെ പിറന്നാള്‍ ദിനമായ ഇന്നലെ രണ്ടാമത്തെയും മൂന്നാമത്തെയും പോസ്റ്ററുകള്‍ സണ്‍ പിക്‌ച്ചേഴ്‌സ് പുറത്തുവിട്ടിരുന്നു.

https://www.facebook.com/SunPictures/photos/a.435710563262796/1930619840438520/?type=3

നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ചെന്നൈയില്‍ വെച്ച് നടക്കുകയാണ്. പ്രിയങ്ക മോഹന്‍, സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

 

shortlink

Related Articles

Post Your Comments


Back to top button