CinemaGeneralKeralaKollywoodLatest NewsMollywoodNEWSSocial MediaWOODs

25 വർഷമായി അഭിനയരം​ഗത്തുള്ള ഞാൻ നേരിട്ട ആ ചോദ്യം സങ്കടപ്പെടുത്തി: ജ്യോതിക

പെർഫോം ചെയ്യാനുള്ള അവസരം മലയാളം സിനിമയിൽ തന്നതിനും നടി നന്ദി പറഞ്ഞു

നടൻ മമ്മൂട്ടിയെക്കുറിച്ചും അദ്ദേഹത്തോടൊപ്പം അഭിനയിച്ച അനുഭവത്തെക്കുറിച്ചും പ്രശസ്ത നടി ജ്യോതിക തുറന്ന് പറയുന്നു. ഒരുപാട് താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും അവരിൽ നിന്ന് വ്യത്യസ്തനാണ് മമ്മൂട്ടിയെന്ന് ജ്യോതിക പറയുകയാണ്.

വലിയ സിനിമകൾ വരാറുണ്ടെങ്കിലും പലതും താൻ തിരഞ്ഞെടുക്കാറില്ലെന്നും ജ്യോതിക പറയുന്നു. മറ്റ് ഇതര ഭാഷകളിൽ കഥ പറയാൻ വരുന്നവരോട് ചിലപ്പോൾ ഒന്നോ രണ്ടോ സീനുകൾ എങ്കിലും ഉൾപ്പെടുത്തുവാൻ താൻ അങ്ങോട്ട് പറയാറുണ്ടെന്നും 25 വർഷമായി അഭിനയരം​ഗത്തുള്ള താൻ ഒന്നോ രണ്ടോ സീനുകൾ ഉൾപ്പെടുത്തുവാൻ അങ്ങോട്ട് പറയേണ്ടി വരുന്നത് സങ്കടകരമാണെന്ന് നടി തുറന്ന് പറയുന്നു.

ഞാൻ ഇതുവരെ ഒരുപാട് പേരുടെ കൂടെ ജോലി ചെയ്തിട്ടുണ്ട്, എന്നാൽ കാതൽ എന്ന ചിത്രത്തിൽ മലയാളത്തിൽ മമ്മൂട്ടി തന്നോട് യാതൊരു വേർതിരിവും കാണിച്ചില്ലെന്നും അത്ര ബഹുമാനവുമാണ് തന്നതെന്നും മലയാളം ഇൻഡസ്ട്രിയിലെ ഈ തുല്യതയോടെയുള്ള പെരുമാറ്റം തുറന്ന് പറയാൻ സന്തോഷത്തോടെ ആ​ഗ്രഹിക്കുന്നുവെന്നും ജ്യോതിക വ്യക്തമാക്കി. തനിക്ക് പെർഫോം ചെയ്യാനുള്ള അവസരം മലയാളം സിനിമയിൽ തന്നതിനും നടി നന്ദി പറഞ്ഞു.

 

 

 

 

shortlink

Related Articles

Post Your Comments


Back to top button