East Coast VideosGeneralLatest NewsMollywoodNEWSSocial MediaVideos

രാജാവും റാണിയുമായി ജയറാമും നവ്യ നായരും, ശില്പിയായി മോഹൻലാൽ: പൊട്ടിചിരിപ്പിച്ച് താരങ്ങൾ, വീഡിയോ

മമ്മൂട്ടി ഉൾപ്പടെ വേദിയിൽ പരിപാടി കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം

സിനിമാ താരങ്ങൾ പൊതുവേദിയിൽ അവതരിപ്പിക്കാറുള്ള പരിപാടികൾക്ക് എല്ലാം ആസ്വാദകർ ഏറെയാണ്. സിനിമയിൽ കാണുന്ന താരങ്ങളുടെ അഭിനയവും നൃത്തവുമെല്ലാം നേരിട്ട് കാണാൻ പ്രേക്ഷകർക്ക് ഏറെ താല്പര്യവുമാണ്. ഇപ്പോഴിതാ അത്തരത്തിൽ വർഷങ്ങൾക്ക് മുൻപ് മലയാള താരങ്ങൾ ഒന്നിച്ചു കൂടി അവതരിപ്പിച്ച ഒരു രസകരമായ സ്റ്റേജ് ഷോയുടെ വീഡിയോയാണ് വൈറലാകുന്നത്.

മോഹൻലാൽ, ജയറാം, സിദ്ധിഖ്, നവ്യ നായർ, ഇന്ദ്രൻസ്, ഗീതു മോഹൻദാസ്, വിനീത് തുടങ്ങിയ താരങ്ങളാണ് രസകരമായ ഈ കോമഡി സ്കിറ്റ് അവതരിപ്പിച്ചിരിക്കുന്നത്. രാജാവായി ജയറാമും റാണിയായി നവ്യയും എത്തുമ്പോൾ കൊട്ടാരം ശില്പിയായി മോഹൻലാൽ എത്തുന്നതോടെ ചിരിയടക്കാനാകാതെ പൊട്ടിച്ചിരിക്കുന്ന കാണികളെയാണ് കാണാൻ കഴിയുന്നത്. നടൻ മമ്മൂട്ടി ഉൾപ്പടെ വേദിയിൽ പരിപാടി കണ്ട് ചിരിക്കുന്നതും വീഡിയോയിൽ കാണാം. 2004 ൽ പുറത്തിറങ്ങിയ ഈ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ്.

shortlink

Related Articles

Post Your Comments


Back to top button