GeneralLatest NewsMollywoodNEWSSocial Media

എന്റെ മാർക്ക് എത്രയാണെന്ന് ചോദിച്ചവരോട് : മറുപടിയുമായി ഹൻസിക

രീക്ഷാഫലം പ്രഖ്യാപിച്ചതിനു പിന്നാലെ എത്രയാണ് മാര്‍ക്കെന്ന് തന്നോട് നിരന്തരം ചോദിക്കുന്നവരോട് എന്നു പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഹന്‍സിക തന്‍റെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവിട്ടത്

കൃഷ്ണകുമാറിന്റെ മക്കളിൽ ഏറ്റവും ഇളയ കുട്ടിയാണ് ഹൻസിക കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഹൻസിക സിനിമയിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ഹൻസിക പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷം നേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇപ്പോഴിതാ തന്റെ പത്താം ക്ലാസ് പരീക്ഷയുടെ മാർക്ക് വിവരമാണ് ഹൻസിക പങ്കുവെച്ചിരിക്കുന്നത്. പരീക്ഷാഫലം പ്രഖ്യാപിച്ചതിനു പിന്നാലെ എത്രയാണ് മാര്‍ക്കെന്ന് തന്നോട് നിരന്തരം ചോദിക്കുന്നവരോട് എന്നു പറഞ്ഞാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഹന്‍സിക തന്‍റെ മാര്‍ക്ക് ലിസ്റ്റ് പുറത്തുവിട്ടത്.

‘എന്‍റെ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ മാര്‍ക്ക് എത്രയെന്ന് ചോദിച്ചവരോട്, 91 ശതമാനമാണ് എന്‍റെ മാര്‍ക്ക്. എനിക്കിനിയും അത് വിശ്വസിക്കാനായിട്ടില്ല. എന്തായാലും ഏറെ സന്തോഷമുണ്ട്’, ഹന്‍സിക കുറിച്ചു. മികച്ച വിജയം നേടിയ ഹന്‍സികയെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി കമന്‍റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

https://www.instagram.com/p/CRyWReIIwnh/?utm_source=ig_embed&ig_rid=bb43c8e8-f7e8-489f-8b92-fd1e925aeab9

ടിക് ടോക്ക്, റീല്‍സ് വീഡിയോകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഹന്‍സിക. ഇന്‍സ്റ്റഗ്രാമില്‍ ആറര ലക്ഷത്തിലേറെ ഫോളോവേഴ്സ് ആണ് ഹന്‍സികയ്ക്ക് ഉള്ളത്.

shortlink

Related Articles

Post Your Comments


Back to top button