CinemaGeneralLatest NewsMollywoodNEWSSocial Media

‘ഇത് എന്റെ മച്ചാന്റെ രണ്ടാമത്തെ ചിത്രം’: സൗബിന്റെ പുതിയ സിനിമയെ കുറിച്ച് ദുൽഖർ

‘ഓതിര കടകം' എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് ദുൽഖർ

പറവയ്ക്ക് ശേഷം ദുൽഖർ സൗബിൻ കൂട്ടുകെട്ടിൽ പുതിയ സിനിമ സിനിമ വരുന്നു. ദുൽഖർ സൽമാന്റെ പിറന്നാൾ ദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. ദുൽഖർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ സിനിമയുടെ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്.
ഓതിരം കടകം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്.

‘ഓതിര കടകം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇത് എന്റെ മച്ചാന്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്’, ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവെച്ച് കുറിച്ചത്.

https://www.facebook.com/DQSalmaan/posts/367477494736959

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ആതിര ദില്‍ജിത്താണ് ചിത്രത്തിന്റെ പിആര്‍ഓ.

 

shortlink

Related Articles

Post Your Comments


Back to top button