GeneralLatest NewsMollywoodNEWSSocial Media

നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതു കൊണ്ടാണ് പ്രതികരിച്ചത്, നിയമപരമായ വഴിയിലൂടെ തന്നെ ഞാനും പോകും: രഞ്ജിനി ഹരിദാസ്

മറ്റുള്ളവർ പങ്കുവെച്ച പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ടെന്നും, താനായിട്ട് ആരുടെയും ഫോട്ടോ പങ്കുവെച്ചിട്ടില്ലെന്നും രഞ്ജിനി

തെരുവ് നായ്ക്കളെ കൊന്നൊടുക്കിയ സംഭവത്തിൽ നഗരസഭ അധ്യക്ഷയ്ക്ക് എതിരെ പ്രതിഷേധിച്ചതല്ലാതെ സോഷ്യല്‍ മീഡിയകളില്‍ അവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റ് ഇട്ടിട്ടില്ലെന്ന് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. മറ്റുള്ളവർ പങ്കുവെച്ച പോസ്റ്റുകൾ ഷെയർ ചെയ്തിട്ടുണ്ടെന്നും, താനായിട്ട് ആരുടെയും ഫോട്ടോ പങ്കുവെച്ചിട്ടില്ലെന്നും രഞ്ജിനി വ്യക്തമാക്കി. പരാതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ നിയമപരമായ വഴിയിലൂടെ പോകുമെന്നും രഞ്ജിനി പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാ രഞ്ജിനി ഇക്കാര്യം വ്യക്തമാക്കിയത്.

രഞ്ജിനിയുടെ വാക്കുകൾ:

പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്കെതിരായ അതിക്രമത്തിനു കേസെടുക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അവര്‍ ഈ വിഭാഗത്തില്‍ വരുന്ന ആളാണെന്ന് അറിയുന്നതു പോലും പരാതി കൊടുത്ത ശേഷമാണ്. എന്തു കൊണ്ടാണ് ഇത്തരത്തില്‍ ബന്ധമില്ലാത്ത പരാതി കൊടുത്തത് എന്നറിയില്ല. പൊലീസെടുത്ത കേസില്‍ അറസ്റ്റിലായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇവര്‍ക്കെതിരെയാണ് മൊഴി നല്‍കിയിരിക്കുന്നത്. അതില്‍ നിന്നു ശ്രദ്ധ തിരിക്കാനാകും തന്നെ പോലെയുള്ളവര്‍ക്കെതിരെയുള്ള പരാതി എന്നാണ് കരുതുന്നത്. മറ്റാവശ്യങ്ങള്‍ക്കുള്ള ഫണ്ടെടുത്ത് മൃഗങ്ങളെ കൊല്ലാന്‍ ആളെ കൊണ്ടു വരുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. മാത്രമല്ല, ജോലിയില്‍ ഇത്ര ഉത്തരവാദിത്തമില്ലാതെ ആരും ചെയ്യാനും പാടില്ല. തെറ്റായ കാര്യം ചെയ്യുമ്പോള്‍ പ്രതികരിക്കും. ഇവര്‍ക്കെതിരെ പ്രതികരിച്ചവരെ നോക്കി പരാതി നല്‍കുകയായിരുന്നു എന്നാണ് മനസ്സിലായതെന്നും രഞ്ജിനി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button