CinemaGeneralKollywoodNEWS

ലൊക്കേഷനില്‍ എന്റെ ഡാന്‍സ്‌ ശ്രദ്ധിച്ച സൂപ്പര്‍ താരം: നടന്‍ വിനീതിന് പറയാനുള്ളത്!

രജനി സാര്‍ സെറ്റില്‍ പകര്‍ന്നു നല്‍കുന്ന ഒരു പോസിറ്റീവ് എനര്‍ജിയുണ്ട്

തന്റെ സിനിമാ ജീവിതത്തില്‍ നിരവധി നല്ല നല്ല മൂഹൂര്‍ത്തങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ‘ചന്ദ്രമുഖി’ എന്ന സിനിമയിലെ അനുഭവമാണ് ഒരു നടനെന്ന നിലയില്‍ തന്നെ കോരിത്തരിപ്പിച്ചതെന്നു തുറന്നു പറയുകയാണ് നടന്‍ വിനീത്. അതിനു കാരണം രജനീകാന്ത് എന്ന സൂപ്പര്‍ താരമാണെന്നും ഇത്ര സിംപിളായ ഒരു സൂപ്പര്‍ താരം തെന്നിന്ത്യന്‍ സിനിമയില്‍ അപൂര്‍വ്വമാണെന്നും ഒരു അഭിമുഖത്തില്‍ വിനീത് പറയുന്നു.

വിനീതിന്റെ വാക്കുകള്‍

കാരവാനില്‍ കയറി ഇരിക്കാന്‍ ഇഷ്ടപ്പെടാത്ത ആളാണ് അദ്ദേഹം. രജനി സാറിന്റെ സീന്‍ കഴിഞ്ഞാല്‍ നേരെ പോയി കാരവാനില്‍ ഇരിക്കുന്ന ശീലം അദ്ദേഹത്തിനില്ല. ‘ചന്ദ്രമുഖി’  ചെയ്തപ്പോള്‍ എന്റെയും, ജ്യോതികയുടെയും ഡാന്‍സ് കണ്ടു കൊണ്ട് അദ്ദേഹം അവിടെ തന്നെയുണ്ടായിരുന്നു. വലിയ ഒരു സൂപ്പര്‍ താരം നമ്മളെ ശ്രദ്ധിക്കുന്നുണ്ട് എന്നുള്ള ടെന്‍ഷന്‍ ഉണ്ടെങ്കിലും രജനി സാര്‍ സെറ്റില്‍ പകര്‍ന്നു നല്‍കുന്ന ഒരു പോസിറ്റീവ് എനര്‍ജിയുണ്ട്. അത് വളരെ വലുതാണ്‌. നൂറു സിനിമകള്‍ ഒന്നിച്ച് ചെയ്യുന്ന എക്സിപീരിയന്‍സാണ് ചന്ദ്രമുഖി’ എന്ന സിനിമ എനിക്ക് സമ്മാനിച്ചത്.

മലയാളത്തില്‍ കാലാതീതമായി ഇന്നും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കാണ് ‘ചന്ദ്രമുഖി’. മലയാളത്തിലെന്ന പോലെ ചിത്രം തമിഴിലും വന്‍ ഹിറ്റായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button