CinemaGeneralKollywoodLatest NewsNEWS

‘അണ്ണാത്തെ’: രജനികാന്ത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ എത്തും

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തെ

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തെ. അതുകൊണ്ടു തന്നെ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് എല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ സിരുതൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ഫസ്റ്റ്ലുക്ക്, മോഷന്‍ പോസ്റ്ററുകള്‍ നാളെ പുറത്തിറങ്ങും എന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ രാവിലെ 11 മണിക്കും മോഷന്‍ പോസ്റ്റര്‍ വൈകിട്ട് 6 മണിക്കുമാണ് എത്തുക. സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന ചിത്രം നവംബര്‍ 4ന് ദീപാവലി സ്പെഷ്യല്‍ ആയി ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തും. രജനികാന്ത് പ്രധാന കഥാപാത്രമായ ഗ്രാമത്തലവനായാണ് ചിത്രത്തില്‍ എത്തുന്നത്.

ഖുഷ്ബു, മീന, നയന്‍താര, കീര്‍ത്തി സുരേഷ്, സൂരി എന്നിവുരും മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദര്‍ബാറിന് ശേഷം നയന്‍താര രജനിയുടെ നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

shortlink

Related Articles

Post Your Comments


Back to top button