ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ അമ്മ അരുണ ഭാട്ടിയ ചൊവ്വാഴ്ചയാണ് അന്തരിച്ചത്. ഇപ്പോഴിതാ ഇത്തവണത്തെ തന്റെ പിറന്നാളിന് അമ്മ ഇല്ലാത്ത ദുഃഖം പങ്കുവച്ചുകൊണ്ട് അക്ഷയ് കുമാർ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഇന്ന് അദ്ദേഹത്തിന്റെ 54ാം പിറന്നാളായിരുന്നു. അമ്മ മുകളിലിരുന്ന് തനിക്കായി ഹാപ്പി ബർത്ത്ഡേ പാടുന്നുണ്ടാകുമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അക്ഷയ് കുറിക്കുന്നു.
‘ഇതേ രീതിയിലുള്ള പിറന്നാൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല, പക്ഷേ എനിക്ക് ഉറപ്പുണ്ട് മുകളിലിരുന്ന് അമ്മ എനിക്കായി ഹാപ്പി ബർത്ത്ഡേ പാടുന്നുണ്ടാകും. ആദരാഞ്ജലികൾക്കും ആശംസകൾക്കും നിങ്ങൾ ഓരോരുത്തരോടും നന്ദി പറയുന്നു. ജീവിതം മുന്നോട്ടുതന്നെ പോകും.’ – അക്ഷയ് കുമാർ കുറിച്ചു. അമ്മയ്ക്കൊപ്പമുള്ള പഴയ ഫോട്ടോയ്ക്കൊപ്പമായിരുന്നു താരത്തിന്റെ കുറിപ്പ്.
https://www.facebook.com/akshaykumarofficial/posts/394088942087363
ഹിരചന്ദാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അരുണ ഭാട്ടിയ മരിക്കുന്നത്. താരം തന്നെയാണ് അമ്മയുടെ മരണ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
Post Your Comments