BollywoodCinemaGeneralLatest NewsMovie GossipsNEWS

‘രംഗ് ദേ ബസന്തി’അഭിഷേക് ബച്ചനും ഹൃത്വിക് റോഷനുമെല്ലാം ഉപേക്ഷിച്ച സിനിമ: സംവിധായകൻ പറയുന്നു

2006 ജനുവരി 26-നാണ്‌ രംഗ് ദേ ബസന്തി പ്രദർശനത്തിനെത്തിയത്

2006-ൽ പുറത്തിറങ്ങിയ ചിത്രമാണ് രംഗ് ദേ ബസന്തി. രാകേഷ് ഓംപ്രകാശ് മെഹ്റ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആമിർ ഖാൻ, മാധവൻ, സോഹ അലി ഖാൻ, ഷർമ്മൺ ജോഷി, സിദ്ധാർത്ഥ് നാരായൺ, കുണാൽ കപൂർ, അതുൽ കുൽക്കർണി, ആലിസ് പാറ്റൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാൽ ഈ ചിത്രം പുറത്തിറക്കാൻ രാകേഷ് ഓംപ്രകാശ് മെഹ്റ ഒരുപാട് കഷ്ടപെട്ടിരുന്നു. അതിന് പ്രധാന കാരണം നിരവധി താരങ്ങളെ വെച്ച് ഒരുക്കുന്നത് എന്നത് കൊണ്ട് തന്നെയായിരുന്നു. താരങ്ങളുടെ ഈഗോയും ഡേറ്റ് ക്ലാഷും ഒക്കെ കൊണ്ട് ഒരു മൾട്ടി സ്റ്റാർ ചിത്രം പുറത്തിറക്കാൻ സംവിധായകൻ ഏറെ കഷ്ടപ്പെടേണ്ടി വരും.

അതുപോലെ രാകേഷ് ഓംപ്രകാശ് ഈ സിനിമയ്ക്കായി ഒരുപാട് ശ്രമം നടത്തുകയുണ്ടായി. ആമിര്‍ ഖാനെ കേന്ദ്ര കഥാപാത്രമാക്കി തീരുമാനിച്ച ചിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കഥാപാത്രത്തിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി എന്ന് രാകേഷ് ഓംപ്രകാശ് പറയുന്നു. കരണ്‍ സിംഗൈന എന്ന കഥാപാത്രത്തിന് വേണ്ടി ആദ്യം സമീപിച്ചത് ഫര്‍ഹാന്‍ അക്തറെ ആയിരുന്നു. അന്ന് അദ്ദേഹം യുവ സംവിധായകരില്‍ ഏറ്റവും പ്രമുഖനും ശ്രദ്ധേയനുമായിരുന്നു. അഭിനയത്തിലേക്ക് എത്തിയിരുന്നില്ല. ഞാന്‍ കഥ പറഞ്ഞപ്പോള്‍ ഏറെ കൗതുകത്തോടെ രസിച്ചാണ് കേട്ടത്. പക്ഷെ അദ്ദേഹം സിനിമ ഏറ്റെടുത്തില്ല എന്ന് രാകേഷ് പറയുന്നു.

പിന്നീട് അഭിഷേക് ബച്ചനെ സമീപിച്ചു. ‘നിനക്ക് ഭ്രാന്ത് ആണെന്നാണ് ഞാന്‍ കരുതിയത്, എന്നാല്‍ നീ കഥ പറഞ്ഞ് കേട്ടപ്പോള്‍ മുഴു വട്ടാണ് എന്ന് ഉറപ്പായി’ എന്നായിരുന്നു അഭിഷേകിന്റെ പ്രതികരണം. ഒടുവിൽ ആമിർ ഖാനോട് പറഞ്ഞു ഹൃത്വിക് റോഷനോട് സംസാരിപ്പിച്ചു. നല്ല തിരക്കഥയാണ്, നമുക്ക് ഇതുമായി മുന്നോട്ട് പോവാം എന്ന് ഹൃത്വിക് റോഷന്‍ പറയുകയും ചെയ്തു.

എന്നാല്‍ അതും സംഭവിച്ചില്ല. അവസാനം സൗത്ത് ഇന്ത്യയില്‍ നിന്ന് ഒരു നടനെ കണ്ടെത്തി. അങ്ങനെയാണ് സിദ്ധാര്‍ത്ഥ് ബോളിവുഡ് സിനിമയിലേക്ക് കടന്നത് – രാകേഷ് ഓംപ്രകാശ് പറഞ്ഞു.

2006 ജനുവരി 26-നാണ്‌ രംഗ് ദേ ബസന്തി പ്രദർശനത്തിനെത്തിയത്. ജനപ്രീതി നേടിയ ചലച്ചിത്രത്തിനുള്ള 2006-ലെ ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടി. ആ വർഷത്തെ മികച്ച വിദേശച്ചിത്രത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനും ഓസ്കാർ പുരസ്കാരത്തിനുമുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിർദ്ദേശവും രംഗ് ദേ ബസന്തിയായിരുന്നു. രണ്ട് പുരസ്കാരങ്ങൾക്കും ഒടുവിൽ പരിഗണിക്കപ്പെട്ടില്ലെങ്കിലും 2006-ലെ മികച്ച ബാഫ്ത പുരസ്കാരത്തിന്‌ പരിഗണിക്കപ്പെട്ടു. മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ പുരസ്കാരവും രംഗ് ദേ ബസന്തി നേടി.

shortlink

Related Articles

Post Your Comments


Back to top button