CinemaGeneralLatest NewsMollywoodNEWS

ലോൺ പോലും അടക്കാൻ കഴിയുന്നില്ല, ആത്മഹത്യയുടെ വക്കിൽ: തിയറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്ന് ഫിയോക്ക്

നാല് ഷോകളോട് കൂടി തിയറ്റർ തുറക്കാനുള്ള അനുമതി വേണം എന്ന് ഇവർ ആവശ്യപ്പെടുന്നു

കൊവിഡ് വ്യാപനത്തോടെ അടച്ചിട്ടിരിക്കുന്ന തിയറ്ററുകൾ തുറക്കാൻ അനുമതി നൽകണമെന്നാവശ്യവുമായി സംഘടന ഫിയോക്ക്. തിയറ്റർ ഉടമകൾ വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്. മാസങ്ങളോളം തിയറ്റർ തുറക്കാത്തതിൽ ലോൺ തിരിച്ചടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ്. ലോൺ അടക്കാതിരുന്നാൽ ജപ്തി നേരിടേണ്ടി വരുമെന്നും, ഉടമകൾ എല്ലാം ആത്മഹത്യയുടെ വക്കിലാണെന്നും
ഫിയോക്ക് പുറത്തിറക്കിയ പ്രസ് റിലീസിൽ പറയുന്നു.

തിയറ്ററുകൾ വിറ്റ് നടപടി ഒഴിവാക്കാൻ ഉള്ള സാഹചര്യവും ഇപ്പോൾ നടക്കുന്നില്ല. അതിനാൽ എത്രയും പെട്ടന്ന് തന്നെ നാല് ഷോകളോട് കൂടി തിയറ്റർ തുറക്കാനുള്ള അനുമതി വേണം എന്ന് ഇവർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ വർഷം ആരംഭിച്ച കൊവിഡ് വ്യാപനത്തോടെ തിയറ്ററുകൾ ഒരു വർഷത്തിന് അടുത്താണ് അടച്ചിട്ടത്. തുടർന്ന് 2021 ജനുവരിയിൽ തിയറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തോടെയാണ് തിയറ്ററുകൾ വീണ്ടും അടച്ച് പൂട്ടേണ്ടി വന്നത്.

shortlink

Related Articles

Post Your Comments


Back to top button