CinemaGeneralKollywoodLatest NewsNEWSSocial Media

‘ബീസ്റ്റ്’: വിജയ്‌ക്കൊപ്പം സംവിധായകൻ സെൽവരാഘവനും

ജോര്‍ജിയയിലും ചെന്നൈയിലുമായി ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായ ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്

വിജയ്‌യെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബീസ്റ്റ്’. നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ സംവിധായകൻ സെൽവരാഘവൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ജോര്‍ജിയയിലും ചെന്നൈയിലുമായി ആദ്യ രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയായ ചിത്രത്തിന്‍റെ മൂന്നാം ഷെഡ്യൂള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ‘സാനി കായിത’ത്തിനു ശേഷം സെല്‍വരാഘവന്‍ അഭിനയിക്കുന്ന ചിത്രമാണിത്. മലയാളിതാരം ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അഞ്ചാം തീയതി ചെന്നൈ ഷെഡ്യൂളിലാണ് ഷൈന്‍ ജോയിന്‍ ചെയ്‍തത്. ഷൈനിന്‍റെ തമിഴ് അരങ്ങേറ്റചിത്രം കൂടിയാണ് ഇത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മൂന്ന് പ്രതിനായക കഥാപാത്രങ്ങളോടാണ് ചിത്രത്തില്‍ വിജയ് കോര്‍ക്കുന്നത്. അതില്‍ രണ്ടു കഥാപാത്രങ്ങളെ സെല്‍വരാഘവനും ഷൈന്‍ ടോം ചാക്കോയും ആണെന്നാണ് വിവരം. പൂജ ഹെഗ്‍ഡെ നായികയാവുന്ന ചിത്രത്തില്‍ യോഗി ബാബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍.

shortlink

Related Articles

Post Your Comments


Back to top button