GeneralLatest NewsMollywoodNEWSSocial Media

മക്കൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് സാന്ദ്ര തോമസ്: ചിത്രങ്ങൾ

ഇന്നലെയായിരുന്നു സാന്ദ്രയുടെ 36-ാം ജന്മദിനം

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നിർമ്മാതാവ് കൂടിയായ സാന്ദ്ര തോമസ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ സാന്ദ്ര തന്റെ മക്കളുടെ വിശേഷങ്ങളുമായി എപ്പോഴും എത്താറുണ്ട്. ഇപ്പോഴിതാ സാന്ദ്രയുടെ പിറന്നാൾ ആഘോഷത്തിന്റ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഇന്നലെയായിരുന്നു സാന്ദ്രയുടെ 36-ാം ജന്മദിനം. ചിത്രത്തിൽ മക്കളായ തങ്കകൊലുസുമാരെയും കാണാം.

കുടുംബത്തോടൊപ്പം കേക്ക് കുറിച്ചായിരുന്നു സാന്ദ്രയുടെ പിറന്നാൾ ആഘോഷം. നിരവധിപേരാണ് താരത്തിന് ആശംസയുമായെത്തിയത്.

https://www.instagram.com/p/CSTSkZpJ9PG/?utm_source=ig_embed&ig_rid=3cfd3f90-ed46-4f80-b04a-579cf1263945

സാന്ദ്രയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് പരിചിതരാണ് മക്കളായ തങ്കകൊലുസുമാരും. ഇരട്ടക്കുട്ടികളാണ് സാന്ദ്രയ്ക്ക് കെൻഡലിനും കാറ്റ്‌ലിനും. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും മക്കൾക്ക് നൽകിയ വിളിപ്പേര്. മക്കളുടെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെ സാന്ദ്ര പങ്കുവയ്ക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button