CinemaGeneralLatest NewsMollywoodNEWS

‘പേര് മാറ്റണമോ വേണ്ടയോ എന്ന തീരുമാനം ഫെഫ്കയ്ക്ക് വിട്ടുകൊടുത്തു’: നാദിർഷ

ഫെഫ്ക എന്ത് തീരുമാനിച്ചാലും അതിനോടൊപ്പം പൂർണമായി സഹകരിക്കുമെന്നും നാദിർഷ

ഈശോ വിവാദത്തിൽ പ്രതികരിച്ച് സംവിധായകൻ നാദിർഷ. സിനിമയുടെ പേരിന്റെ കാര്യത്തിൽ അവസാന തീരുമാനം എടുക്കുന്നത് ഫെഫ്ക ആയിരിക്കും എന്ന് നാദിർഷ വ്യക്തമാക്കി. പേര് മാറ്റണമോ വേണ്ടയോ എന്ന തീരുമാനം ഫെഫ്കയ്ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്.

ഫെഫ്ക എന്ത് തീരുമാനിച്ചാലും അതിനോടൊപ്പം പൂർണമായി സഹകരിക്കുമെന്നും നാദിർഷ പറഞ്ഞു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നാദിർഷയുടെ വാക്കുകൾ:

‘ഞാൻ ഒരാൾ മാത്രം തീരുമാനമെടുത്ത് ഇട്ട പേരല്ല ‘ഈശോ’ എന്നത്. നിർമാതാവും തിരക്കഥാകൃത്തും നായക നടനുമുൾപ്പടെയുള്ള സിനിമയുടെ അണിയറപ്രവർത്തകർ ഒരുമിച്ച് തീരുമാനിച്ച പേരാണ്. അതിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ല. ഇത് കഥാപാത്രത്തിന്റെ പേരുമാത്രമാണ്. യേശുക്രിസ്തുവുമായി ഈ സിനിമയുടെ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. വിശ്വാസികൾ തെറ്റിദ്ധരിക്കാതിരിക്കാനാണ് ‘നോട്ട് ഫ്രം ബൈബിള്‍’ എന്ന ടാഗ് ലൈന്‍ ചേർത്തിരുന്നത് എന്നാൽ അതും തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ട് ആ ടാഗ് ലൈൻ ഒഴിവാക്കിയിട്ടുണ്ട്. വിശ്വാസികൾക്ക് വിഷമമുണ്ടാകരുതെന്നു കരുതിയാണ് അങ്ങനെ ചെയ്തത്. സിനിമ റിലീസ് ചെയ്ത്, കണ്ടു കഴിയുമ്പോൾ ഈ വിവാദങ്ങളെല്ലാം വെറുതെയായിരുന്നു എന്ന് മനസ്സിലാകും. ഈശോ എന്ന പേരിനെപ്പറ്റി ഇനിയുള്ള തീരുമാനം ഫെഫ്ക എടുക്കുമെന്നും സംഘടന എന്ത് തീരുമാനിക്കുന്നുവോ ആ തീരുമാനത്തോടൊപ്പം താൻ നിൽക്കുമെന്നും’ നാദിർഷ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button