CinemaGeneralLatest NewsMollywoodNEWSSocial Media

‘ഹാഷ് ഹോം’: റിലീസ് പ്രഖ്യാപിച്ച് വിജയ് ബാബു

ഓഗസ്റ്റ് 19നാണ് ചിത്രം റിലീസ് ചെയ്യുക

ഇന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹാഷ് ഹോം’. ഇപ്പോഴിതാ സിനിമ ആമസോൺ പ്രൈമിലൂടെ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 19നാണ് ചിത്രം റിലീസ് ചെയ്യുക.

താരത്തിന്റെ ആദ്യ കമേർസ്യൽ ചിത്രം എന്ന വിശേഷത്തോടെ എത്തുന്ന ‘ഹാഷ് ഹോം’ സിനിമയുടെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഛായാഗ്രഹണം നീൽ.

ശ്രീനാഥ് ഭാസി, തണ്ണീർ മത്തൻ ഫെയിം നസ്‌ലിൻ എന്നിവരാണ് ഇന്ദ്രൻസിന്റെ മക്കളായി ചിത്രത്തിൽ എത്തുന്നത്. മഞ്ജു പിള്ള ഭാര്യയായും അഭിനയിക്കുന്നു. വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, ദീപ തോമസ്, കെപിഎസിലളിത, അനൂപ് മേനോന്‍, പ്രിയങ്ക നായർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

shortlink

Related Articles

Post Your Comments


Back to top button