CinemaGeneralLatest NewsMollywoodNEWSSocial Media

ഇങ്ങനെ എടുത്താൽ മതിയാകുമോ? ബ്രോ ഡാഡിയുടെ സംവിധായകനോട് ഛായാഗ്രാഹകൻ

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മുഴുനീള നായക കഥാപാത്രമാകുന്ന ചിത്രമാണ് ബ്രോ ഡാഡി

ഹൈദരാബാദ്: മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്‌. ഛായാഗ്രാഹകൻ അഭിനന്ദ് രാമാനുജത്തിനൊപ്പമുള്ള ഫോട്ടോയാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിരാജിനോട് നിർദ്ദേശങ്ങൾ ചോദിക്കുകയാണ് അഭിനന്ദ്. ഒട്ടേറെ പേരാണ് ചിത്രത്തിന് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മുഴുനീള നായക കഥാപാത്രമാകുന്ന ചിത്രമാണ് ബ്രോ ഡാഡി. ഫണ്‍ ഡ്രാമയാണ് ചിത്രം. മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശനും ഉണ്ണി മുകുന്ദനും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസാണ് നിര്‍മ്മാണം.

സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button