CinemaGeneralKollywoodLatest NewsNEWSSocial Media

ഞെട്ടിക്കുന്ന മേക്കോവറിൽ ചിമ്പു: ചിത്രം ഏറ്റെടുത്ത് ആരാധകർ

‘വെന്ത് തനിന്തത് കാട്’എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരത്തിന്റെ മേക്കോവർ

ചെന്നൈ: മലയാളികൾക്കും പ്രിയങ്കരനായ നടനാണ് സിലമ്പരസൻ എന്ന ചിമ്പു. ഇപ്പോഴിതാ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് താരം. തന്റെ പുതിയ സിനിമയ്ക്കായുള്ള മേക്കോവർ ചിത്രമാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ശരീരഭാരം വളരെ കുറച്ച് മെലിഞ്ഞ ലുക്കിലാണ് ചിമ്പുവിനെ കാണാൻ കഴിയുന്നത്. ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന ‘വെന്ത് തനിന്തത് കാട്’എന്ന സിനിമയ്ക്ക് വേണ്ടിയാണ് താരത്തിന്റെ മേക്കോവർ.

വിണൈതാണ്ടി വരുവായ, അച്ചം എൻപത് മടമയ്യടാ എന്നീ ചിത്രങ്ങൾക്കു ശേഷം ചിമ്പുവിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കുന്ന ചിത്രമാണ് ‘വെന്ത് തനിന്തത് കാട്’. ചിമ്പുവിന്റെ 47ാം ചിത്രമാണിത്.

https://www.instagram.com/p/CShJC0gl4bN/?utm_source=ig_embed&ig_rid=d3e77b3b-80be-4829-97cd-0c27c39bba7e

സിനിമയുടെ ഫസ്റ്റ് ലുക്കില്‍ തന്നെ ചിമ്പുവിന്റെ രൂപം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപോള്‍ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയിലൂടെ സിനിമയ്‍ക്കായി താൻ എത്രമാത്രം മാറിയെന്നതാണ് ചിമ്പു സൂചിപ്പിക്കാൻ ശ്രമിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button