GeneralLatest NewsMollywoodNEWS

ജയ്‌സൺ ജെ നായർക്ക് നേരെ ഉണ്ടായ അക്രമം: പ്രതിഷേധം അറിയിച്ച് ഫെഫ്കയും ഫെമുവും

ജയ്‌സൺ ജെ നായരെ ആക്രമിച്ച സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു

സംഗീത സംവിധായകനും ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയൻ അംഗവുമായ ജയ്‌സണ്‍ ജെ നായർക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പ്രതികരിച്ച് ഫെമുവും, ഫെഫ്കയും. സമൂഹത്തിൽ അറിയപ്പെടുന്ന ഒരു കലാകാരനുണ്ടായ അനുഭവം സാധാരണക്കാരുടെ നേർക്കും നടക്കാനിടയുണ്ട്. ഇക്കാര്യത്തിൽ അധികാരികളുടെ അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നും ജയ്‌സണ്‍ ജെ നായരെ അക്രമിച്ചവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

‘തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്കുശേഷം കാറോടിച്ച് പോകുന്ന വഴിയിലാണ് ജയ്‌സണ്‍ ജെ നായരെ ആക്രമിച്ചത് 18 വയസ്സിൽ താഴെയുള്ള മൂന്ന് പേരാണ് കാറിലിരുന്ന ജയനെ ആക്രമിച്ചത്. വേഗത്തിൽ കാറോടിച്ച് പോയി ജസ്സൺ രക്ഷപ്പെടുകയായിരുന്നു. ലോക്ക്ഡൗൺ കാരണം തൊഴിലെടുക്കാൻ കഴിയാതെ വന്ന പല കൗമാരപ്രായക്കാരും ജീവിക്കാൻ പണം കണ്ടെത്താനായി അക്രമത്തിലേക്കും പിടിച്ചുപറിയിലേക്കും തിരിയാനിടയുണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമാണോ ജനു നേരേയുണ്ടായ ആക്രമണമെന്ന് പരിശോധിക്കണം’ എന്ന് ഫെഫ്ക പ്രസിദ്ധികരിച്ച വാർത്താക്കുറിപ്പിൽ പറയുന്നു.

അതേസമയം ജയ്‌സൺ ജെ നായരെ ആക്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിലായിട്ടുണ്ട്..വൈക്കം മുച്ചയൂർകാവ് സ്വദേശി അർജുനാണ് (18) പിടിയിലായത്.

shortlink

Related Articles

Post Your Comments


Back to top button