GeneralLatest NewsMollywoodNEWS

കാബൂളും കേരളവും ദൂരം കൊണ്ട് അളക്കണ്ട, മതം കുത്തിനിറച്ചു അവർ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് നമ്മളെത്തന്നെയാണ്: അരുണ്‍ഗോപി

നന്മയുള്ള മനുഷ്യര്‍ ഇനിയും മരിക്കാത്ത നാട്ടില്‍ പുതുവര്‍ഷം ആശംസിക്കാതെ വയ്യ,

തിരുവനന്തപുരം: താലിബാൻ ഭീകരർ അഫ്‌ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന സാധാരണക്കാരുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വിമാനത്തിന്റെ ടയറിലും മറ്റും പിടിച്ചു കിടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ താഴെ വീണ് മരിച്ചവരുടെ ദൃശ്യങ്ങൾ ആരുടേയും കണ്ണ് നനയിപ്പിക്കുന്നതാണ്. ഇപ്പോഴിതാ സമൂഹമാദ്ധ്യത്തിൽ സംവിധായകൻ അരുണ്‍ ഗോപി അഫ്ഗാന്‍ സംഭവത്തെ കുറിച്ച്‌ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുന്നു.

മതം തീര്‍ക്കുന്ന തീവ്രതയില്‍ മനുഷ്യനെ മറക്കുന്നവരെ എല്ലായിടത്തും തിരിച്ചറിയണമെന്നാണ് അരുൺ ഗോപിയുടെ പോസ്റ്റ്. നമ്മുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും കലയിലും എന്തിനേറെ വിദ്യാഭ്യാസത്തില്‍ പോലും മതം കുത്തിനിറച്ചു അവര് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നമ്മളെത്തന്നെയാണെന്നു അറിഞ്ഞു ഒറ്റപ്പെടുത്തുക ഇല്ലെങ്കില്‍ പലായനം എന്നത് കേട്ടുകേള്‍വി അല്ലാതാകാന്‍ കാലതാമസം വരില്ല.- അരുണ്‍ ഗോപി കുറിച്ചു.

read also: ‘ചെഹരെ’: അമിതാഭ് ബച്ചൻ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

അരുണ്‍ ഗോപിയുടെ കുറിപ്പ് പൂർണ്ണ രൂപം 

ചൈനയിലെ വുഹാനില്‍ കോവിഡ് പടര്‍ന്നപ്പോള്‍ അതങ്ങു ചൈനയില്‍ അല്ലേയെന്നു ആശ്വസിച്ചിരുന്ന ജനതയാണ് നമ്മള്‍. കാബൂളും കേരളവും ഒന്നും ദൂരം കൊണ്ട് അളക്കണ്ട..!! മതം തീര്‍ക്കുന്ന തീവ്രതയില്‍ മനുഷ്യനെ മറക്കുന്നവരെ എല്ലായിടത്തും തിരിച്ചറിയുക!! നമ്മുടെ ജീവിതത്തിലും രാഷ്ട്രീയത്തിലും സംസ്‌കാരത്തിലും കലയിലും എന്തിനേറെ വിദ്യാഭ്യാസത്തില്‍ പോലും മതം കുത്തിനിറച്ചു അവര് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന നമ്മളെത്തന്നെയാണെന്നു അറിഞ്ഞു ഒറ്റപ്പെടുത്തുക ഇല്ലെങ്കില്‍ പലായനം എന്നത് കേട്ടുകേള്‍വി അല്ലാതാകാന്‍ കാലതാമസം വരില്ല!!

നന്മയുള്ള മനുഷ്യര്‍ ഇനിയും മരിക്കാത്ത നാട്ടില്‍ പുതുവര്‍ഷം ആശംസിക്കാതെ വയ്യ, അതുകൊണ്ടു മാത്രം നല്ല പുലരികള്‍ക്കായി പ്രതീക്ഷയോടെ പുതുവര്‍ഷാശംസകള്‍.

shortlink

Related Articles

Post Your Comments


Back to top button