GeneralLatest NewsMollywoodNEWSSocial Media

‘കൂട്ടുകാരനാ പേര് മമ്മൂട്ടി’: ജൂഡ് ആന്റണി

മാസ്കും ധരിച്ചു കൂളിംഗ് ഗ്ലാസും വെച്ചു നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ

നടൻ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘പുഴു’വിന്‍റെ ഷൂട്ടിങ്​ ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. മലയാള പുതുവർഷാരംഭമായ ചിങ്ങം ഒന്നിന്​ ചൊവ്വാഴ്ചയായിരുന്നു പൂജ. പൂജക്കെത്തിയ മമ്മൂട്ടിയുടെ സ്​റ്റൈലിഷ്​ ലുക്കാണ്​ ഇപ്പോൾ ഇൻറർനെറ്റിൽ സംസാര വിഷയം.

ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ പൂജയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ ഏവരുടെയും ശ്രദ്ധ കവർന്നത്​ മമ്മൂട്ടിയായിരുന്നു. പ്രിന്‍റ്​ ഷർട്ടണിഞ്ഞ മമ്മൂട്ടി നീട്ടി ഒതുക്കിയ താടിയും മുടിയുമായാണ്​ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്​. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്. ഇപ്പോഴിതാ സംവിധായകൻ ജൂഡ് ആന്റണി ജോസഫ് മമ്മൂട്ടിയുടെ ഈ ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

‘കൂട്ടുകാരനാ പേര് മമ്മൂട്ടി’ എന്ന ക്യാപ്‌ഷനോട് കൂടിയാണ് ജൂഡ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മാസ്കും ധരിച്ചു കൂളിംഗ് ഗ്ലാസും വെച്ചു നിൽക്കുന്ന മമ്മൂട്ടിയാണ് ചിത്രത്തിൽ. മമ്മൂട്ടിയുടെ ഇന്ന് വൈറലായ ചിത്രങ്ങളിൽ ഒന്നാണ് ജൂഡും പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/CSqkc1ppTDF/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button