CinemaGeneralLatest NewsMollywoodNEWSTollywood

ദി പ്രീസ്റ്റ് തെലുങ്ക് പതിപ്പ്: ‘ബെനഡിക്റ്റ് ഫാദർ എവരെണ്ടീ’? ആമസോൺ പ്രൈമിൽ

മലയാളം ഒറിജിനല്‍ പതിപ്പ് നേരത്തെ ആമസോണ്‍ പ്രൈമില്‍ എത്തിയിരുന്നു

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്‍ത ‘ദി പ്രീസ്റ്റി’ന്‍റെ തെലുങ്ക് പതിപ്പ് ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനം ആരംഭിച്ചു. മലയാളം ഒറിജിനല്‍ പതിപ്പ് നേരത്തെ ആമസോണ്‍ പ്രൈമില്‍ എത്തിയിരുന്നു. മാര്‍ച്ച് 11ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് ഭേദപ്പെട്ട പ്രതികരണം ലഭിച്ചിരുന്നു. തിയറ്റര്‍ റിലീസിനു ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്തു.

മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായെത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമായിരുന്നു ഇത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. രാഹുല്‍ രാജ് സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ് ആണ്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും ആര്‍ ഡി ഇല്യൂമിനേഷന്‍സിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പന്‍, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button