GeneralLatest NewsMollywoodNEWSSocial MediaSongsVideos

ഹൃദയങ്ങൾ കീഴടക്കി ‘ഒഴുക്ക്’: ശ്രദ്ധേയമായി സംഗീത ആൽബം

ഗായിക സിത്താര കൃഷ്ണകുമാറും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ചേർന്നാണ് ഗാനം പുറത്തിറക്കിയത്

ഗായിക സിത്താര കൃഷ്ണകുമാറും നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ചേർന്നു പുറത്തിറക്കിയ ‘ഒഴുക്ക്’ എന്ന സംഗീത വീഡിയോ ശ്രദ്ധേയമാകുന്നു. അഭിജിത്ത് മാടപ്ലാത്തിന്റെ വരികൾക്ക് അമൽ ജോസഫ് ആണ് സംഗീതം പകർന്ന് ആലപിച്ചത്. ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും അമൽ തന്നെ.

മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. കോവിഡ് കാലത്ത് ഓരോരുത്തരുമനുഭവിക്കുന്ന ഒറ്റപ്പെടലുകളിൽ ആശ്വാസമാകാനാണ് ഇത്തരമൊരു സംഗീത ആൽബം ഒരുക്കിയതെന്ന് പിന്നണി പ്രവർത്തകർ പറഞ്ഞു. അരവിന്ദ്. ആർ ആണ് ഗാനരംഗങ്ങളുടെ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്. അർജുൻ ബി നായർ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. മനോരമമ്യൂസിക്കിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

പേരു പോലെ തന്നെ ആസ്വാദകഹൃദയങ്ങളിലേക്ക് ഒഴുകി നിറയുകയാണ് ഈ ആൽബം. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ ‘ഒഴുക്ക്’ ഇതിനോടകം നിരവധി ആസ്വാദകരെയും നേടിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button