GeneralLatest NewsMollywoodNEWS

മമ്മൂട്ടിയും മോഹൻലാലും ദുബായിൽ, മഞ്ജു മുംബൈയിൽ: താരങ്ങളുടെ ഇത്തവണത്തെ ഓണാഘോഷം !

കൂടുതൽ താരങ്ങളും കേരളത്തിന് പുറത്താണ് ഓണം ആഘോഷിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത

ഇത്തവണത്തെ താരങ്ങളുടെ ഓണാഘോഷം എങ്ങനെയാണെന്ന് നോക്കാം. കൂടുതൽ താരങ്ങളും കേരളത്തിന് പുറത്താണ് ഓണം ആഘോഷിക്കുന്നത് എന്നതാണ് ഇത്തവണത്തെ പ്രത്യേകത. കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമായതിനാൽ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് താരങ്ങൾ എല്ലാം തന്നെ അന്യസംസ്ഥാനങ്ങളിലാണുള്ളത്.

മമ്മൂട്ടിയും മോഹൻലാലും:  ഓണം ഇത്തവണ ദുബായിലാണ്. യു.എ.ഇയുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ഇരുവരും കഴിഞ്ഞദിവസം ദുബായിലേക്ക് പോയത്. അതിനാൽ ഇത്തവണ ഇരുവരും ഓണം ദുബായിലായിരിക്കും ആഘോഷിക്കുന്നത്.

സുരേഷ് ഗോപി: ഇത്തവണ ഓണമാഘോഷിക്കുന്നത് എവിടെയായിരിക്കുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കൗമുദി നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സുരേഷ് ഗോപി എറണാകുളത്താണ് ഉള്ളത്. ‘തിരുവനന്തപുരത്തേക്ക് പോകാത്തത് കൊണ്ട് ഇവിടെയുള്ള കസിൻസെല്ലാം വിളിച്ചുകൊണ്ടിരിക്കുകയാണ്. കോട്ടയത്തോ ചങ്ങനാശേരിയിലോ എറണാകുളത്തോ എവിടെയായിരിക്കും ഓണമാഘോഷിക്കുകയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. തിരുവല്ലയിൽ സജിസോമന്റെ നേതൃത്വത്തിലുള്ള പായസമേളയിൽ പങ്കെടുക്കണം. തിരുവോണദിവസം രാവിലെ എം.ജി. സോമേട്ടന്റെ വീട്ടിൽ പോണം അതുകഴിഞ്ഞ് തിരുവോണ സദ്യയുണ്ണാൻ എറണാകുളത്ത് ജോമോളുടെ വീട്ടിൽ വരുമോ, ദിനേശിന്റെ വീട്ടിൽ വരുമോ, അതോ , പ്രേമേട്ടന്റെ വീട്ടിൽ പോകുമോ എന്നൊന്നും ഒരു ഐഡിയയുമില്ല. ചിലപ്പോൾ കോട്ടയത്ത് എന്റെ ഒരു കസിനുണ്ട്. അവന്റെ വീട്ടിലായിരിക്കും ഓണം കൂടുന്നത്’ സുരേഷ് ഗോപി പറഞ്ഞു.

ദിലീപ്:  ഇത്തവണ കുടുംബത്തോടൊപ്പം വീട്ടിൽത്തന്നെയാണ് ആഘോഷം. ഭാര്യ കാവ്യാ മാധവനും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പം തന്നെ വീട്ടിൽ തന്നെയാണ് ആഘോഷം.

മഞ്ജു വാര്യരുടെ ഓണം ഇത്തവണ മുംബൈയിൽ വെച്ചാണ്. സ്വകാര്യാവശ്യത്തിനായി മുംബയിലെത്തിയ മഞ്ജുവാര്യർ തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ അമേരിക്കി പണ്ഡിറ്റ് വീണ്ടും തുടങ്ങുന്നുവെന്ന അറിയിപ്പ് ലഭിച്ചതിനാൽ മുംബയിൽ തന്നെ തുടരുകയാണ്.

ദുൽഖർ, പൃഥ്വിരാജ്, ഫഹദ് എന്നിവരുടെ ആഘോഷം ഹൈദരാബാദി വെച്ചായിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. മൂവരും സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് ഹൈദരാബാദിൽ ഉള്ളത്.

shortlink

Post Your Comments


Back to top button