GeneralLatest NewsMollywoodNEWSSocial Media

നിര്‍മ്മാതാവ് നൗഷാദിന് ആദരാഞ്ജലികളുമായി മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ 'കാഴ്ച' നിര്‍മ്മിച്ചുകൊണ്ടാണ് നൗഷാദ് സിനിമാ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്

സിനിമാ നിര്‍മ്മാതാവും പാചക വിദഗ്‍ധനുമായ നൗഷാദിന് ആദരാഞ്ജലികളുമായി നടൻ മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടി ആദരാഞ്ജലി നേര്‍ന്നത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അദ്ദേഹം വിടവാങ്ങിയത്. ഒരാഴ്ച മുൻപ് അദ്ദേഹത്തിന്റെ ഭാര്യയും മരിച്ചിരുന്നു.

മമ്മൂട്ടിയെ നായകനാക്കി ബ്ലെസി ഒരുക്കിയ ‘കാഴ്ച’ നിര്‍മ്മിച്ചുകൊണ്ടാണ് നൗഷാദ് സിനിമാ നിര്‍മ്മാണത്തിലേക്ക് എത്തുന്നത്. പിന്നീട് ഷാഫിയുടെ ചട്ടമ്പിനാടും മാര്‍ട്ടിന്‍ പ്രക്കാട്ടിന്‍റെ ബെസ്റ്റ് ആക്റ്ററും. ദിലീപിനൊപ്പവും രണ്ട് ചിത്രങ്ങള്‍- ജോഷിയുടെ ‘ലയണും’ ലാല്‍ജോസിന്‍റെ ‘സ്‍പാനിഷ് മസാല’യും. ജയസൂര്യ നായകനായ പയ്യന്‍സ് ആണ് അദ്ദേഹം നിര്‍മ്മിച്ച മറ്റൊരു ചിത്രം. ഇവയില്‍ ഭൂരിഭാഗം ചിത്രങ്ങളും വിജയങ്ങളായിരുന്നു.

https://www.facebook.com/Mammootty/posts/395379145285426

പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ് നൗഷാദ്. ബിഗ് ഷെഫ് എന്ന പേരിലാണ് നൗഷാദ് അറിയപ്പെട്ടിരുന്നത്. ടെലിവിഷൻ ചാനലുകളിലെ കുക്കറി ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് ഹോട്ടലുകളും കാറ്ററിങ് സര്‍വീസും ഉണ്ട്.

shortlink

Related Articles

Post Your Comments


Back to top button