CinemaGeneralLatest NewsMollywoodNEWS

കുഞ്ഞു സിനിമയെ വലിയ സിനിമയാക്കി മാറ്റിയതിന് ഒരായിരം നന്ദി: ഹൃദയത്തില്‍ തൊടുന്ന വാക്കുകളുമായി ഇന്ദ്രന്‍സ്

സിനിമയിലെ നീണ്ട തിരക്ക് കാരണം എനിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല

റോജിന്‍ തോമസ്‌ സംവിധാനം ചെയ്തു ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി അഭിനയിച്ച ‘ഹോം’ എന്ന സിനിമയുടെ വിജയ മധുരം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചു നടന്‍ ഇന്ദ്രന്‍സ്. തന്റെ ഫേസ്ബുക്കില്‍ പേജിലായിരുന്നു കുഞ്ഞു സിനിമയായ ഹോമിനെ വലിയ സിനിമയാക്കി മാറ്റിയതിന്റെ നന്ദി ഇന്ദ്രന്‍സ് അറിയിച്ചത്. ‘ഹോം’ എന്ന സിനിമയിലെ ഒളിവര്‍ ട്വിസ്റ്റ്‌ എന്ന ഇന്ദ്രന്‍സിന്റെ കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി അടയാളപ്പെട്ടു കഴിഞ്ഞു.

ഇന്ദ്രന്‍സിന്റെ വാക്കുകള്‍

‘എല്ലാവര്‍ക്കും നമസ്കാരം. ‘ഹോം’ എന്ന സിനിമ കാണുകയും, ഞങ്ങളെ പ്രോത്സാഹിപ്പികയും ചെയ്ത എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ‘ഒളിവര്‍ ട്വിസ്റ്റ്‌’ എന്ന എന്റെ കഥാപാത്രം നിങ്ങളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. ഒരുപാട് പേര്‍ എന്നെ വിളിക്കുകയും മെസേജ് ചെയ്തിട്ടുണ്ടെന്നുമൊക്കെ അറിയാം. സിനിമയിലെ ഗുരു തുല്യരായവര്‍ മുതല്‍ സമൂഹത്തിലെ വിവിധ മേഖലയിലുള്ളവര്‍ ആക്കൂട്ടത്തില്‍ ഉണ്ട്. സിനിമയിലെ നീണ്ട തിരക്ക് കാരണം എനിക്ക് ഫോണ്‍ എടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. തിരക്ക് കുറയുമ്പോള്‍ ഞാന്‍ എല്ലാവരെയും തിരിച്ചു വിളിക്കാന്‍ ശ്രമിക്കും. കോവിഡ് കാലയമായതിനാല്‍ എല്ലാവരും സുരക്ഷിതരായി വീട്ടില്‍ ഇരുന്നു കുടുംബസമേതം സിനിമ കണ്ടു എന്നറിഞ്ഞതില്‍ വലിയ സന്തോഷം. എത്രയും പെട്ടെന്ന് നമുക്ക് കുടുംബസമേതം തിയേറ്ററില്‍ പോയി സിനിമ കാണാന്‍ കഴിയാവുന്ന കാലം വരട്ടെ. അതുവരെ നമുക്ക് സുരക്ഷിതരായി വീടുകളില്‍ ഇരിക്കാം. ‘ഹോം’ എന്ന കുഞ്ഞു സിനിമയെ വലിയ സിനിമയാക്കിയ നിങ്ങള്‍ എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button