GeneralLatest NewsMollywoodNEWSSocial Media

‘ഒലിവർ ട്വിസ്റ്റിനൊപ്പം’: ഇന്ദ്രൻസിനെ കയ്യിലേന്തി സണ്ണി വെയ്ൻ

'ഒലിവര്‍ ട്വിസ്റ്റിനൊപ്പം' എന്ന ക്യാപ്ഷനോടെയാണ് സണ്ണി ചിത്രം പങ്കുവച്ചത്

ഇന്ദ്രൻസ് നായകനായി എത്തിയ പുതിയ ചിത്രമാണ് ‘ഹോം’. രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ഇന്ദ്രൻസിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ ഇന്ദ്രൻസിനൊപ്പമുള്ള ചിത്രം പങ്കുവയ്ക്കുകയാണ് നടൻ സണ്ണി വെയ്ൻ.

ഇന്ദ്രൻസിനെ കയ്യിലേന്തിയുള്ള ചിത്രമാണ് സണ്ണി വെയ്ൻ പങ്കുവെച്ചിരിക്കുന്നത്. ‘ഒലിവര്‍ ട്വിസ്റ്റിനൊപ്പം’ എന്ന ക്യാപ്ഷനോടെയാണ് സണ്ണി ചിത്രം പങ്കുവച്ചത്. ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ‘മലയാളത്തിന്റെ മുത്ത്, അഭിനയം കണ്ടു കണ്ണ് നിറഞ്ഞുപോയി ക്‌ളൈമാക്സ് വേറെ ലെവൽ തന്നെ’, എന്നൊക്കെയാണ് കമന്റുകൾ.

https://www.facebook.com/SunnyWayn/posts/397378415078763

റോജിൻ തോമസാണ് ഹോമിന്റെ സംവിധായകൻ. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

 

shortlink

Related Articles

Post Your Comments


Back to top button