GeneralLatest NewsMollywoodNEWS

ഞങ്ങളുടെ സിനിമാ കൂട്ടുക്കെട്ടിന്റെ 17-ാം പിറന്നാളിൽ തന്നെ അവൻ വിട്ടു പിരിഞ്ഞു: ബ്ലെസി

ഇന്നലെയാണ് പാചക വിദഗ്ധനും സിനിമ നിര്‍മാതാവുമായ നൗഷാദ് അന്തരിച്ചത്

ഏവരെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു പാചക വിദഗ്ധനും സിനിമാ നിർമാതാവുമായ നൗഷാദിന്റെ വിയോഗം. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു നൗഷാദിന്റെ മരണം. രണ്ടാഴ്ച മുന്‍പ് നൗഷാദിന്റെ ഭാര്യയും മരിച്ചിരുന്നു. ഇപ്പോഴിതാ സുഹൃത്തും സംവിധായകനുമായ ബ്ലെസി നൗഷാദിന്റെ വിയോഗത്തിൽ ദുഃഖം അറിയിച്ച് എത്തിയിരിക്കുകയാണ്.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ബ്ലെസി സംവിധാനം ചെയ്ത ‘കാഴ്ച’ എന്ന ചിത്രം നിർമ്മിച്ചുകൊണ്ടായിരുന്നു നൗഷാദ് മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രം റിലീസ് ചെയ്ത അതെ ദിവസം തന്നെ നൗഷാദിന്റെ വിയോഗം കേൾക്കേണ്ടി വന്നതിന്റെ വേദന പങ്കുവയ്ക്കുകയാണ് ബ്ലെസി. തന്റെ സിനിമാസ്വപ്നങ്ങൾ നടക്കാതെ പോകുമോ എന്ന് തന്നേക്കാൾ ഭയന്നിരുന്ന ആളായിരുന്നു നൗഷാദ് എന്നും ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ വേണ്ടിയാണ് നൗഷാദ് ‘കാഴ്ച’യുടെ നിർമാതാവ് ആയതെന്നും ബ്ലെസി പറയുന്നു.

‘നൗഷാദ് നിർമ്മിച്ച് ഞാൻ സംവിധാനം ചെയ്ത ‘കാഴ്ച’ റിലീസ് ചെയ്തത് 2004 ഓഗസ്റ്റ് 27നായിരുന്നു. ഞങ്ങളുടെ സിനിമാ കൂട്ടുക്കെട്ടിന്റെ 17-ാം പിറന്നാളായിരുന്ന ഇന്നലെ അവന്റെ ജീവനില്ലാത്ത ശരീരത്തിനടുത്ത് നിൽക്കേണ്ടി വന്നത് ഹൃദയഭേദകമാണ്,’ ബ്ലെസി പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button