CinemaGeneralKollywoodLatest NewsMovie GossipsNEWS

പ്രേക്ഷകരെ ചിരിപ്പിച്ചിരുന്ന വടി വേലുവിനെ തമിഴ് സിനിമ വിലക്കേർപ്പെടുത്താനുണ്ടായ കാരണം എന്തായിരുന്നു?

നാലു വർഷത്തെ വിലക്കിന് ശേഷം നടൻ വടിവേലു തമിഴ് സിനിമയിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്

നാലു വർഷത്തെ വിലക്കിന് ശേഷം നടൻ വടിവേലു തമിഴ് സിനിമയിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ്. തമിഴ് നിര്‍മ്മാതാക്കളുടെ സംഘടന തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലാണ് നടന്റെ വിലക്ക് നീക്കിയത്. 2017 ഓഗസ്റ്റിലായിരുന്നു ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വടിവേലുവിനെ സിനിമകളില്‍ നിന്ന് വിലക്കിയത്. പല കാരണങ്ങളായിരുന്നു അന്ന് ഉയർന്നു വന്നത്. രാഷ്ട്രീയ ഇടപെടലുകളാണ് നടനെ സിനിമയിൽ വിലക്കേർപ്പെടുത്താൻ കാരണം എന്നൊക്കെ രീതിയിൽ അന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ സംവിധായകന്മാരായ ഷങ്കർ, ചിമ്പുദേവന്‍ എന്നിവരുടെ പരാതിയിലാണ് വടിവേലുവിനെ വിലക്കേർപ്പെടുത്തിയതെന്നാണ് വിവരം. ഷങ്കറിന്റെ എസ് പിക്‌ചേഴ്‌സ് നിര്‍മ്മിച്ച് ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന ഇംസൈ അരസന്‍ 24ാം പുലികേശി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു വടിവേലുവിനെ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ വിലക്കിയത്. 2017 ഓഗസ്റ്റ് മുതല്‍ ചിത്രീകരിക്കാനിരുന്ന സിനിമ വടിവേലുവിന്റെ നിസഹകരണം മൂലം നിര്‍ത്തിവെക്കേണ്ടി വന്നു എന്നായിരുന്നു ചിമ്പുദേവന്റെയും ഷങ്കറിന്റെയും പരാതി. തുടർന്ന് 2017 നവംബറില്‍ നിര്‍മ്മാതാക്കളുടെ സംഘടന വടിവേലുവിനെ വിലക്കേർപ്പെടുത്തുകയായിരുന്നു.

നേരത്തെ നിശ്ചയിച്ചതിനെക്കാള്‍ വലിയ തുക വടിവേലു പ്രതിഫലമായി ആവശ്യപ്പെട്ടെന്നായിരുന്നു ആദ്യത്തെ ആരോപണം. പിന്നീട് പാട്ടിന്റെ ഈണം മാറ്റാന്‍ വടിവേലു ആവശ്യപ്പെട്ടുവെന്നതിനെച്ചൊല്ലി തുടര്‍ന്നും പ്രശ്‌നമുണ്ടായി. സംവിധായകന്‍ തീരുമാനിച്ച സഹതാരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ വടിവേലു തയ്യാറാകാത്തതും സ്വന്തം കോസ്റ്റിയൂമറെ അനുവദിക്കണമെന്ന ആവശ്യവും എസ് പിക്‌ചേഴ്‌സിനും വടിവേലുവിനും ഇടയില്‍ തർക്കത്തിനിടയാക്കി. ഇതോടെ ഷൂട്ടിങ് മുടങ്ങി.

ഓഗസ്റ്റില്‍ പത്ത് ദിവസം മാത്രമാണ് ഷൂട്ടിംഗ് നടന്നതെന്നും വടിവേലുവിന്റെ നിസഹകരണം മൂലം വലിയ തുക നഷ്ടമുണ്ടായെന്നും പ്രൊഡ്യൂസര്‍ കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ ഷങ്കര്‍ ആരോപിക്കുകയും ചെയ്തു. ഇതോടെ തമിഴ് സിനിമ വടിവേലുവിന് മുന്നിലെ വാതിൽ കൊട്ടിയടച്ചു.

തമിഴിലെ മുന്‍നിര ബാനറായ ലൈക്ക പ്രൊഡക്ഷന്‍സ് ഇടനില നിന്നതോടെയാണ് എസ് പിക്‌ചേഴ്‌സും വടിവേലുവുമായുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടത്. ഷങ്കറിന്റെ ഇന്ത്യന്‍ ടു എന്ന ചിത്രവും വടിവേലു ഇനി അഭിനയിക്കാനിരിക്കുന്ന സിനിമയും നിര്‍മ്മിക്കുന്നത് ലൈക്കയാണ്. എന്നാൽ വടിവേലുവിന്റെ വിലക്ക് നീങ്ങിയെങ്കിലും ഇംസൈ അരസന്‍ 23ാം പുലികേശിയുടെ ഭാവി എന്താകുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button