GeneralKollywoodLatest NewsNEWSWOODs

പണമാണ് വടിവേലുവിനെ മാറ്റിയത്, പലരുടെയും കാലില്‍ വീണിരുന്ന വടിവേലു ഇപ്പോള്‍ ആളാകെ മാറി: വിമർശനവുമായി നടൻ

വടിവേലു തുടക്കത്തില്‍ നല്ല മനുഷ്യനായിരുന്നു

നടൻ വടിവേലുവിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച്‌ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ പൊന്നമ്പലം. വടിവേലു ഒരു നല്ല മനുഷ്യനാണെന്ന് പറഞ്ഞ പൊന്നമ്പലം വളരുന്നതുവരെ പലരുടെയും കാലില്‍ വീണിരുന്നുവെന്നും പണം കൈയ്യില്‍ വന്നതോടെ അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വരുത്താൻ തുടങ്ങിയെന്ന് നടൻ പറഞ്ഞു.

READ ALSO: ഫാഷൻ ഗോള്‍ഡ് തട്ടിപ്പ്: അഡ്വ. ഷുക്കൂര്‍ അടക്കം നാല് പേര്‍ക്കെതിരെ കേസ്

പൊന്നമ്പലത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘പണമാണ് വടിവേലുവിനെ മാറ്റിയത്. വടിവേലു തുടക്കത്തില്‍ നല്ല മനുഷ്യനായിരുന്നു. വളരുന്നതുവരെ പലരുടെയും കാലില്‍ വീണു. എന്നാല്‍ പണം കൈയ്യില്‍ വന്നതോടെ സ്വഭാവവും മാറി. പണമാണ് വടിവേലുവിനെ മാറ്റിയത്. സഹായിച്ചവനെക്കൊണ്ട് സര്‍ എന്ന് വിളിപ്പിയ്ക്കുന്ന തരത്തിലാണ് ഇപ്പോള്‍ വടിവേലുവിന്റെ മാറ്റം . പക്ഷെ കുറ്റം പറയാൻ സാധിയ്ക്കില്ല. അത് വടിവേലുവിന്റെ നേട്ടമാണ്. ഒന്നുമില്ലാത്തിടത്തുനിന്നും വന്ന് ഇത്രയൊക്കെ നേടിയിട്ടുണ്ടെങ്കില്‍ അത് ആ നടന്റെ കഴിവും കഷ്ടപ്പാടും തന്നെയാണ്. അതിനെ അംഗീകരിച്ചേ മതിയാവൂ’, പൊന്നമ്പലം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button