CinemaKollywoodLatest NewsWOODs

നമ്മൾ സ്കോർ ചെയ്താൽ ആ നിമിഷം റീടേക്ക് വടിവേലു സാർ പറയും: നടൻ കൊട്ടാച്ചിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

എപ്പോഴും കയ്യടിക്കുന്ന കുറച്ചുപേർക്ക് മാത്രമാണ് വടിവേലു അവസരങ്ങൾ നൽകുകയുള്ളെന്നും കൊട്ടാച്ചി

തമിഴ് ചിത്രങ്ങളിലെ മിന്നും താരമാണ് വടിവേലു. വർഷങ്ങളായി പ്രേക്ഷകരെ തമാശയിലൂടെ ചിരിപ്പിക്കുന്ന താരത്തിനെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് നടൻ കൊട്ടാച്ചി.

അന്തരിച്ച നടൻ വിവേകുമായി താരതമ്യപ്പെടുത്തിയാണ് കൊട്ടാച്ചി സംസാരിച്ചത്. വിവേക് നടൻ മാത്രമല്ല സഹാനുഭൂതിയും സ്നേഹവും ഉള്ള നല്ലൊരു വ്യക്തി കൂടിയായിരുന്നു എന്നാണ് കൊട്ടാച്ചി പറയുന്നത്.

നല്ല രീതിയിൽ ഒരു സീനിൽ മറ്റുള്ളവർ അഭിനയിച്ചാൽ വടിവേലു റീടേക്ക് പറയും, പിന്നീട് നമ്മൾ വീണ്ടും അഭിനയിക്കുമ്പോൾ നമ്മൾക്ക് നന്നായി ചെയ്യാൻ കഴിയില്ല, കൂടെ നിൽക്കുന്ന, എപ്പോഴും കയ്യടിക്കുന്ന കുറച്ചുപേർക്ക് മാത്രമാണ് വടിവേലു അവസരങ്ങൾ നൽകുകയുള്ളെന്നും കൊട്ടാച്ചി ആരോപിച്ചു.

എന്നാൽ ഒരുപാട് കുട്ടികൾക്ക് പഠിക്കാനുള്ള സഹായമടക്കം ചെയ്ത് നൽകിയിരുന്ന, സഹായിച്ചിരുന്ന, മറ്റുള്ളവർക്ക് അവസരങ്ങൾ കൊടുത്തിരുന്ന നല്ലൊരു വ്യക്തിയായിരുന്നു നടൻ വിവേകെന്ന്  കൊട്ടാച്ചി പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments


Back to top button