CinemaLatest NewsMollywoodWOODs

ദുഖിതനാണെന്ന പോസ്റ്റിട്ട് ഡിലീറ്റ് ചെയ്ത് ദുൽഖർ, വിഷമിച്ച് ആരാധകർ, വൈറൽ വീഡിയോ പരസ്യമായിരുന്നെന്ന് താരം: വിമർശനം

വ്യക്തിപരമായ ദുഖമെന്ന് തെറ്റിദ്ധരിപ്പിച്ച് പോസ്റ്റ് ഇട്ടത് പരസ്യത്തിന്റെ ഭാ​ഗമായിരുന്നു

അടുത്തിടെ മലയാളികളുടെ സ്വന്തം ഡിക്യു തന്റെ ഇൻസ്റ്റ​ഗ്രാമിൽ വേദന നിറഞ്ഞ വാക്കുകൾ കുറിച്ച് രം​ഗത്തെത്തിയിരുന്നു.

സോഷ്യൽ മീഡിയയിലടക്കം വൻ വൈറലായി മാറിയിരുന്നു താരത്തിന്റെ ഇൻസ്റ്റാ പോസ്റ്റ്. പ്രിയ താരത്തിന് എന്തു പറ്റി എന്നറിയാനായിരുന്നു ആരാധകരുടെ തിടുക്കം.

ആരാധകരിൽ പലരും താരത്തിന് വേണ്ടി പ്രത്യേകം പ്രാർഥിക്കുകയും എല്ലാം നന്നായി വരുമെന്നും, വിഷമിക്കരുതെന്നും അടക്കമുള്ള കമന്റുകളും താരത്തിന്റെ പോസ്റ്റിന് നൽകിയിരുന്നു.

എന്നാലിപ്പോൾ വ്യക്തിപരമായ ദുഖമെന്ന് തെറ്റിദ്ധരിപ്പിച്ച് പോസ്റ്റ് ഇട്ടത് പരസ്യത്തിന്റെ ഭാ​ഗമായിരുന്നു എന്നാണ് ദുൽഖർ തുറന്ന് പറഞ്ഞത്.

അതോടെ വൻ വിമർശനമാണ് താരത്തിനെതിരെ സോഷ്യൽ മീഡിയയിലടക്കകം ഉയരുന്നത്. ആദ്യമായി ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പോകുകയാണ്, കാര്യങ്ങളൊന്നും പഴയത് പോലെയല്ല എന്നാണ് ദുൽഖർ അന്ന് കുറിച്ചത്. അനാവശ്യമായി ഇത്തരം കാര്യങ്ങൾ ചെയ്ത് ആരാധകരുടെ ഇഷ്ടത്തെ എന്തിന് ചൂഷണം ചെയ്യുന്നു എന്നാണ് ആരാധകർ ചോദിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button