BollywoodCinemaGeneralLatest NewsMollywoodMovie GossipsNEWS

ഒടിയന് ശേഷം ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു

ഇതിനു മുൻപ് മൂന്ന് ബോളിവുഡ് ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്

ഒടിയൻ എന്ന ചിത്രത്തിന് ശേഷം വിഎ ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ബോളിവുഡ് ചിത്രത്തിനായാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് റിപ്പോർട്ട്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം മാപ്പിള ഖലാസികളുടെ കഥ പറയുന്നതാണെന്നാണ് ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. ചിത്രത്തിൽ ഖലാസിയുടെ വേഷമാണ് മോഹൻലാലിനെന്നാണറിയാനാകുന്നത്.

പണ്ട് കപ്പൽ നിർമ്മാണശാലകളിലും തുറമുഖങ്ങളിലും പണ്ടകശാലകളിലുമൊക്കെ പണിയെടുത്തിരുന്ന കരുത്തരായ മനുഷ്യരെ ഖലാസികളെന്നാണ് വിളിച്ചിരുന്നത്. അറബി വാക്കാണിത്. മാപ്പിള ഖലാസികളുടെ വീരേതിഹാസ കഥ പറയുന്ന സിനിമ കഴിഞ്ഞ സെപ്തംബറിലാണ് ശ്രീകുമാർ മേനോൻ പ്രഖ്യാപിച്ചിരുന്നത്. രൺദീപ് ഹൂഡയും പ്രധാന വേഷത്തിൽ ചിത്രത്തിലുണ്ടാകുമെന്നും സൂചനയുണ്ട്.

ഇതിനു മുൻപ് മൂന്ന് ബോളിവുഡ് ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിച്ചിട്ടുണ്ട്. 2002-ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ ലാൽ പിന്നീട് ആഗ്, തേസ് എന്നീ സിനിമകളുടേയും ഭാഗമായിരുന്നു.

പൃഥ്വിരാജ് സുകുമാരൻ ഒരുക്കുന്നബ്രോ ഡാഡിയും ജീത്തു ജോസഫിന്‍റെ 12ത് മാനും പൂർത്തിയാക്കിയ ശേഷമായിരിക്കും മോഹൻലാൽ മാപ്പിള ഖലാസിയിൽ ജോയിൻ ചെയ്യുന്നതെന്നാണ് സിനിമാവൃത്തങ്ങളിൽ നിന്ന് ലഭിച്ചിരിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments


Back to top button