CinemaGeneralLatest NewsMollywoodNEWSSocial Media

ജയസൂര്യയ്ക്ക് ജന്മദിന ആശംസകളുമായി പ്രജേഷ് സെൻ

മേരി ആവാസ് സുനോയിലെ ചെറു വീഡിയോ പങ്കുവെച്ചാണ് ജയസൂര്യയ്ക്ക് പ്രജേഷ് സെൻ ജന്മദിന ആശംസകള്‍ നേർന്നത്

നടൻ ജയസൂര്യയുടെ ജന്മദിനത്തിൽ ആശംസയുമായി സംവിധായകൻ പ്രജേഷ് സെൻ. ഇരുവരും ഒന്നിക്കുന്ന ഏറ്റവും പുതുയ സിനിമ മേരി ആവാസ് സുനോയിലെ ചെറു വീഡിയോ പങ്കുവെച്ചാണ് ജയസൂര്യയ്ക്ക് പ്രജേഷ് സെൻ ജന്മദിന ആശംസകള്‍ നേർന്നത്.

‘ഇതാ മറ്റൊരു വർഷം. ഒരുമിച്ച് ചിരിക്കുന്നു, ഒരുമിച്ച് സ്വപ്‍നം കാണുന്നു. നിങ്ങളുടെ ദിവസം നിങ്ങളുടെ പുഞ്ചിരി പോലെ മിന്നട്ടെ. നിങ്ങളുടെ സ്വപ്‍നങ്ങളെല്ലാം സാക്ഷാത്‍കരിക്കപ്പെടട്ടെ’ എന്നാണ് മേരി ആവാസ് സുനോയുടെ പോസ്റ്റര്‍ ഉള്‍പ്പെടുത്തിയ ചെറു വീഡിയോ പങ്കുവെച്ച് പ്രജേഷ് സെൻ എഴുതിയിരിക്കുന്നത്.

https://www.facebook.com/prajeshsen/posts/10224621844486224?__cft__[0]=AZUfKieMlfTmuN_EISoOj8wRBT3HifUQ9U8oDl65T4MuESf-jJtEYxLM38iqsbRTO3rL5Q2HT_bGd5nKmkdI55gG0dVXKsxzAFqf24Nyt9BxAJJDz-or2RGq-vqA0X3d1wZpY9-CjS9qzjZ8SSJyD83q&__tn__=%2CO%2CP-R

പ്രജേഷ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ എല്ലാം ജയസൂര്യയായിരുന്നു നായകൻ. ക്യാപ്റ്റൻ, വെള്ളം എന്നീ രണ്ടു ചിത്രങ്ങളും മികച്ച അഭിപ്രായങ്ങളാണ് നേടിയത്. പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ.

മേരി ആവാസ് സുനോയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്‍ജു വാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന, ജി സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ എ ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു. യൂണിവേഴ്‍സൽ സിനിമയുടെ ബാനറിൽ ബി രാകേഷ് ചിത്രം നിർമിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button