CinemaGeneralKollywoodLatest NewsNEWSSocial Media

‘എതർക്കും തുനിന്തവൻ’: സൂര്യ ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കി

പാണ്ടിരാജ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്

സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘എതർക്കും തുനിന്തവൻ’. പാണ്ടിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയി. പാണ്ടിരാജ് തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. സൂര്യയ്ക്കും, സൺ പിക്ചേഴ്സിനും സിനിമാറ്റോഗ്രാഫർ രത്നവേലുവിനും പാണ്ടിരാജ് നന്ദി അറിയിച്ചിട്ടുണ്ട്.

കാരൈക്കുടിയിൽ ആയിരുന്നു കഴിഞ്ഞ 51ദിവസമായി ചിത്രത്തിന്റെ ഷൂട്ടിംഗ്. സൺ പിക്‌ചേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിൽ പ്രിയങ്ക മോഹന്‍, സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരും അഭിനയിക്കുന്നു.

കുറച്ച് ആഴ്ചകൾക്ക് മുമ്പ് നടനും നിർമ്മാതാവുമായ സൂര്യ തന്റെ നിർമ്മാണ കമ്പനിയായ 2-ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ നാല് സിനിമകൾ ഉടൻ റിലീസ് ആവും എന്നറിയിച്ചിരുന്നു. ‘വാടി വാസൽ’ എന്ന ചിത്രത്തിൽ ആണ് സൂര്യ ഇനി അഭിനയിക്കാൻ ഒരുങ്ങുന്നത്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ജല്ലിക്കെട്ട് എന്ന തമിഴ്നാട്ടിലെ വിനോദത്തെ പറ്റിയാണ്.

shortlink

Related Articles

Post Your Comments


Back to top button