CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘സർ..വിളികൾ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ് മന്ത്രി പദങ്ങളിൽ വത്യാസം വരുത്തേണ്ടതല്ലേ’: ഹരീഷ് പേരടി

സീരിയലുകളിലെ നിലവാരം തകർന്ന സ്ഥിതിക്ക് ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ വീടുകളിലും ഇത് പരീക്ഷിക്കാവുന്നതാണ്

കൊച്ചി: സർ, വിളികൾ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ് മന്ത്രി പദങ്ങളിൽ വിത്യാസം വരുത്തേണ്ടതല്ലേ? എന്ന ചോദ്യവുമായി നടൻ ഹരീഷ് പേരടി. രാജഭരണം അവസാനിച്ചിട്ടും മന്ത്രിമാർ മാത്രം ബാക്കിയായതെന്താണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.

വിളികളിൽ ബഹുമാനം കൊടുത്തേ പറ്റുവെങ്കിൽ തമിഴ് സിനിമയിലെ പോലെ എല്ലാവരും വലിപ്പചെറുപ്പമില്ലാതെ പരസ്പ്പരം സാർ എന്ന് വിളിക്കുകയോ അമേരിക്കയിലെ പോലെ ഏതൊരു വലിയവനെയും ചെറിയവനേയും മിസ്റ്റർ എന്ന് ചേർത്ത് വിളിക്കുകയോ ചെയ്യാം എന്ന് ഹരീഷ് പറയുന്നു.

ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘ഞാനൊന്നിനുമില്ല, കേസ് എന്താണെന്ന് പോലും അറിയില്ല’: സുകാഷ് തന്റെ കാമുകനല്ലെന്ന് അറസ്റ്റിലായ നടി ലീന

രാജഭരണം അവസാനിച്ചിട്ടും മന്ത്രിമാർ മാത്രം ബാക്കിയായതെന്താണ്?..സാർ..വിളികൾ അവസാനിപ്പിക്കാൻ തീരുമാനിക്കുന്നതിനുമുമ്പ് മന്ത്രി പദങ്ങളിൽ വിത്യാസം വരുത്തേണ്ടതല്ലേ?..ഉദാ-Chief servant,Chief HomeServant, Chief Health Servant അങ്ങിനെ,അങ്ങിനെ..ജനങ്ങൾ രാജാക്കൻമാരാവുന്ന ജനാധിപത്യത്തിൽ അങ്ങിനെയല്ലേ വേണ്ടത്…ഇനി വിളികളിൽ ബഹുമാനം കൊടുത്തേ പറ്റുവെങ്കിൽ തമിഴ് സിനിമയിലെ പോലെ എല്ലാവരും വലിപ്പചെറുപ്പമില്ലാതെ പരസ്പ്പരം സാർ എന്ന് വിളിക്കുക…(വിജയ് എന്നെ സാർ എന്നാണ് വിളിക്കുക.ഞാൻ വിജയിനേയും സാർ എന്നാണ് വിളിക്കുക.

ഇവിടെ അങ്ങിനെയല്ല..സ്ഥാനവും പ്രായവുമാണ് മാനദണ്ഡം)..അതുമല്ലെങ്കിൽ അമേരിക്കയിലെ പോലെ ഏതൊരു വലിയവനെയും ചെറിയവനേയും Mr..എന്ന് ചേർത്ത് വിളിക്കുക…മലയാളത്തിലും നല്ല പദങ്ങളുണ്ട്…ഉദാ-ഹരീഷ്ശ്രി…ബിന്ദുശ്രീമതി..രണ്ട് പ്രാവിശ്യം വിളിക്കാൻ തുടങ്ങിയാൽ എല്ലാം ശീലമാവും…സീരിയലുകളിലെ നിലവാരം തകർന്ന സ്ഥിതിക്ക് ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ വീടുകളിലും ഇത് പരീക്ഷിക്കാവുന്നതാണ് …അച്ഛൻ,അമ്മ,ചേട്ടൻ,ചേച്ചി എന്നൊക്കെ വിളിച്ച് ആ വീട്ടിലെ ഏറ്റവും വയസ്സുകുറഞ്ഞവനെ മാനസികമായി പീഡിപ്പിക്കാതെ പേരുകൾ വിളിച്ച് ശീലിപ്പിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments


Back to top button