തികഞ്ഞ പൊളിറ്റിക്കൽ ഹണി ട്രാപ്പിൻ്റെ കഥ, തികച്ചും ഉദ്വേഗത്തോടെ പറയുന്ന ചിത്രമാണ് വരാൽ. ഒരു അധികാര കേന്ദവും ആ കേന്ദ്രത്തിലെത്താൻ ശ്രമിക്കുന്ന മറ്റൊരു കേന്ദ്രത്തേയും മുൻനിർത്തി തികഞ്ഞ ഉദ്വേഗത്തോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പ്രകാശ് രാജും, അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബർ ആറ് തിങ്കളാഴ്ച്ച, ഫോർട്ട് കൊച്ചി ടവർ ഹൗസിൽ ചിത്രത്തിന് തുടക്കമിട്ടു. ശീ പ്രകാശ് രാജ് ആണ് ആദ്യ ഭദ്രദീപം തെളിയിച്ചത്. തുടർന്ന് അനൂപ് മേനോൻ ,കണ്ണൻ താമരക്കുളം, സുരേഷ് കൃഷ്ണ, പി.എ.സെബാസ്റ്റ്യൻ, പ്രകാശ്, ഗൗരി നന്ദ എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു.
ആദ്യ ഷോട്ടിൽ പ്രകാശ് രാജ് അഭിനയിച്ചു. സണ്ണി വെയ്ൻ, രൺജി പണിക്കർ സായ്കുമാർ,സുരേഷ് കൃഷ്ണ ശങ്കർ രാമകൃഷ്ണൻ, മേഘനാഥൻ ഇർഷാദ്, ഹരിഷ് പെരടി,, സെന്തിൽ കൃഷ്ണ, ശിവജി ഗുരുവായൂർ, ഇടവേള ബാബു, ഡ്രാക്കുള സുധീർ, മിഥുൻ, കൊല്ലം തുളസി, ദിനേശ് പ്രഭാകർ, ടിറ്റുവിൽസൻ, മനുരാജ്, വിജയ് നെല്ലീസ്, ഹണി റോസ്, ഗാരി നന്ദ, (അയ്യപ്പനും കോശിയും ഫെയിം) മാലാ പാർവ്വതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. കൊച്ചിയിലെ മുതിർന്ന പൊലീസുദ്യോഗസ്ഥനായ ഏ.സി.പി.ലാലാജിയും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.
അനൂപ് മേനോന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ടൈം ആഡ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ പി.എ.സെബാസ്റ്റിൻ ആണ്. നിനോയ് വർഗീസിന്റെതാണ് സംഗീതം. ജേക്സ് ബിജോയ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. രവിചന്ദ്രൻ ഛായാഗ്രഹണവും ആദം അയൂബ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സഹസ് ബാല, മേക്കപ്പ് – സജി കൊരട്ടി. കോസ്റ്റ്യും – ഡിസൈൻ. അരുൺ മനോഹർ. ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ -കെ.ജെ.വിനയൻ. പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ അജിത് പെരുമ്പള്ളി. പ്രൊജക്റ്റ് ഡിസൈനർ – ബാദ്ഷ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – കെ.ആർ.പ്രകാശ്. പ്രൊഡക്ഷൻ കൺട്രോളേഴ്സ് – അമൃതാ മോഹൻ-ഷെറിൻ സ്റ്റാൻലി. പ്രൊഡക്ഷൻ എക്സികുട്ടീവ് – അഭിലാഷ് അർജുനൻ. കൊച്ചി, തിരുവനന്തപുരം പീരുമേട്, എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ കിരീകരണം പൂർത്തിയാകും. ടൈം ആഡ് റിലീസ്, വാഴൂർ ജോസ്. ഫോട്ടോ, ശാലു പേയാട്.
Post Your Comments