BollywoodCinemaGeneralKollywoodLatest NewsNEWSSocial Media

അടുത്ത ദേശീയ പുരസ്‌കാരം ഉറപ്പിച്ചോ, ‘തലൈവി’ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞതിനെ കുറിച്ച് കങ്കണ

സിനിമ കണ്ട ശേഷം അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദം അറിയിച്ചുവെന്ന് കങ്കണ

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് ‘തലൈവി’. ചിത്രത്തിൽ ജയലളിതയായി ബോളിവുഡ് നടി കങ്കണ റണാവത്താണ് എത്തുന്നത്. ഇപ്പോഴിതാ സിനിമ കണ്ട ശേഷം അച്ഛനും അമ്മയും അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദം അറിയിച്ചുവെന്ന് പറയുകയാണ് കങ്കണ. സോഷ്യൽ മീഡിയയിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് നടന്നിരുന്നു. ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് നിരൂപകരും വാര്‍ത്ത മാധ്യമങ്ങള്‍ പറയുന്നത്. തലൈവിയില്‍ കങ്കണയുടെയും അരവിന്ദ് സ്വാമിയുടെയും പ്രകടനത്തിന് നിരവധി പേര്‍ പ്രശംസ അറിയിച്ചിരുന്നു.

എ എല്‍ വിജയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം കാരണം റിലീസ് മാറ്റിവെക്കുകയായിരുന്നു. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്കു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button