GeneralLatest NewsMollywoodNEWSSocial MediaVideos

രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് മോഹൻലാലും സുചിത്രയും: വീഡിയോ

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും വിവാഹത്തിൽ പങ്കെടുത്തിരുന്നു

വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത് നടൻ മോഹൻലാലും ഭാര്യ സുചിത്രയും. രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍വച്ചായിരുന്നു വിവാഹം. രവി പിള്ളയുടെ മകൻ ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ മോഹൻലാൽ ഇവർക്കൊപ്പം നിൽക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു.

നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും വിവാഹത്തിൽ പങ്കെടുത്തിരുന്നു.

വിവാഹനാന്തര ചടങ്ങുകള്‍ പൂന്താനം ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കം നിരവധി ആളുകൾ അതിഥികളായി എത്തും.

shortlink

Related Articles

Post Your Comments


Back to top button