GeneralLatest NewsMollywoodNEWS

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് 43-ാം ജന്മദിനം

നിരവധി ആരാധകരും താരങ്ങളുമാണ് മഞ്ജുവിന് പിറന്നാൾ ആശംസയുമായി എത്തുന്നത്

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മഞ്ജു വാര്യർ. വ്യത്യസ്തമാര്‍ന്ന വേഷങ്ങള്‍ ചെയ്താണ് മഞ്ജു എല്ലാവരുടെയും പ്രിയങ്കരിയായത്. ശക്തമായ കഥാപാത്രങ്ങളിലൂടെ മോളിവുഡിലെ മുന്‍നിര നായികയാക്കി നടി മാറി. ഒരുകാലത്ത് സൂപ്പര്‍താര ചിത്രങ്ങളില്‍ എല്ലാം സ്ഥിരം നായികയായിരുന്നു താരം. വിവാഹ ശേഷം സിനിമ വിട്ട മഞ്ജു പതിനാല് വര്‍ഷത്തിന് ശേഷമാണ് തിരിച്ചെത്തിയത്. രണ്ടാം വരവിലും ഗംഭീര വരവേല്‍പ്പാണ് നടിക്ക് മലയാളികള്‍ നല്‍കിയത്.

തിരിച്ചുവരവില്‍ ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും ചെയ്ത് നടി വീണ്ടും പ്രേക്ഷക പ്രശംസ നേടി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെയാണ് മഞ്ജു വാര്യര്‍ വീണ്ടും എത്തിയത്. തുടര്‍ന്ന് മോളിവുഡിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി നടി മാറി. സിനിമയോടൊപ്പം തന്നെ നിരവധി സാമൂഹ്യ പ്രവർത്തനങ്ങളിലും മഞ്ജു പങ്കാളിയാകാറുണ്ട്. ഇന്ന് 43-ാം ജന്മദിനം ആഘോഷിക്കുന്ന നടി ഏവർക്കും മാതൃകയാണ്. നിരവധി ആരാധകരും താരങ്ങളുമാണ് മഞ്ജുവിന് പിറന്നാൾ ആശംസയുമായി എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button