BollywoodCinemaGeneralLatest NewsMovie GossipsNEWS

മുംബൈയിലെ ചുവന്ന തെരുവില്‍ ഞാൻ നേരിട്ട് ചെന്നു: കരിയർ മാറ്റിമറിച്ച ചിത്രത്തിനായി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് കരീന

ചിത്രത്തില്‍ ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് കരീന എത്തിയത്

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കരീന കപൂർ. ചെറുപ്പം മുതൽ ബോളിവുഡ് സിനിമയുടെ ഭാഗമായ കരീന ഇന്നും സജീവമാണ്. തുടക്കകാലത്ത് മസാലപടങ്ങളിലെ നടി എന്ന പ്രതിച്ഛായയില്‍ മുങ്ങി കിടന്ന കരീന തന്റെ സ്വപ്രയത്നം കൊണ്ടാണ് മുൻനിര നായികമാരുടെ പട്ടികയിൽ ഇടം പിടിച്ചത്. അതുവരെ വലിയ പ്രാധാന്യം ഇല്ലാത്ത വേഷങ്ങൾ ചെയ്തുവന്ന കരീനയുടെ കരിയർ തന്നെ മാറ്റിമറിച്ചത് അനന്ത് ബാലാനി, സുധീര്‍ മിശ്ര സംവിധാനം ചെയ്ത ‘ചമേലി’ എന്ന ചിത്രമാണ്.

ചിത്രത്തില്‍ ഒരു ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലാണ് കരീന എത്തിയത്. തന്റെ കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു ‘അപകടസാധ്യതയുള്ള’ വേഷം തിരഞ്ഞെടുത്തത് അന്ന് ആളുകളെ അത്ഭുതപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ ചമേലിയിലെ കഥാപാത്രത്തിന് വേണ്ടി താൻ എടുത്ത തയ്യാറെടുപ്പിനെക്കുറിച്ച് കരീന, ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചമേലിയായി മാറാന്‍ മുംബൈയില്‍ ചുവന്നതെരുവില്‍ വരെ പോയി ലൈംഗികതൊഴിലാളികളായ സ്ത്രീകളെ പഠിച്ചുവെന്നാണ് കരീന പറയുന്നത്.

‘കഥാപാത്രത്തിനായി ഞാന്‍ രാത്രിയില്‍ മുംബൈയിലെ മിക്ക റെഡ് ലൈറ്റ് പ്രദേശങ്ങളും സന്ദര്‍ശിച്ചു. എന്റെ കാറിനുള്ളിരുന്ന് ഈ ലൈംഗികത്തൊഴിലാളികളെ നിരീക്ഷിച്ചു. അവരുടെ പെരുമാറ്റരീതികള്‍, അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, അവര്‍ ഇടപാടുകാരുമായി എങ്ങനെ സംസാരിക്കുന്നുവെന്നൊക്കെ ഞാന്‍ പഠിക്കാന്‍ ശ്രമിച്ചു’, കരീന പറഞ്ഞു.

മറ്റ് പല അഭിനേതാക്കളെ പോലെ തന്നെ ചമേലിയിലെ വേഷം ആദ്യം കരീനയും നിരസിച്ചിരുന്നു. മാതാപിതാക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലായിരുന്നു താരം. പുകവലിക്കുകയും സംസ്‌കാരമില്ലാത്ത ഭാഷ ഉപയോഗിക്കുകയും ചെയ്യുന്ന കഥാപാത്രത്തെ കരീന ഭയപ്പെട്ടു. ഒരുപാട് ആലോചനകള്‍ക്ക് ശേഷം താരം തന്റെ മാതാപിതാക്കളുമായി ചര്‍ച്ച നടത്തുകയും ഇത് ഒരു ധീരമായ വിഷയമാണെന്നും തന്റെ കരിയറില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ബോധ്യപ്പെടുത്തി അവരുടെ പിന്തുണ നേടുകയുമായിരുന്നു. അതിൽ കരീന വിജയിക്കുകയും ചെയ്തു.

കരീനയ്‌ക്കൊപ്പം രാഹുല്‍ ബോസും യശ്പാല്‍ ശര്‍മ്മയും റിങ്കെ ഖന്നയും അഭിനയിച്ച ചമേലി ബോക്‌സ് ഓഫീസ് ഹിറ്റായി കണക്കാക്കപ്പെടുന്നില്ലെങ്കിലും കരീനയുടെ അഭിനയവും ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫിയും പല അവാര്‍ഡ് വേദികളിലും അംഗീകാരം നേടിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button