GeneralLatest NewsMollywoodNEWSSocial MediaVideos

നമ്മുടെ തലമുറയുടെ കഥകൾ നഷ്ടപ്പെടുത്തരുതെന്ന് മോഹൻലാൽ: യുട്യൂബിലൂടെ കഥകൾ പറയാൻ മുകേഷ്

യുട്യൂബ് ചാനലിന്‍റെ ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചു

സിനിമാ സൗഹൃദക്കൂട്ടങ്ങളുടെ പഴയകാല കഥകളും തമാശകളുമൊക്കെ വളരെ രസകരമായി അവതരിപ്പിക്കുന്ന ആളാണ് നടൻ മുകേഷ്. പല വേദികളിലും അദ്ദേഹം ഇത്തരം കഥകൾ പറഞ്ഞ് ആസ്വാദകരെ സ്വന്തമാക്കാറുണ്ട്. ഇപ്പോഴിതാ ഇനി ഇത്തരം സിനിമാ കഥകളും സൗഹൃദ കഥകളും യുട്യൂബിലൂടെ അവതരിപ്പിക്കാനൊരുങ്ങുകയാണ് മുകേഷ്.

‘മുകേഷ് സ്‍പീക്കിംഗ്’ എന്ന യുട്യൂബ് ചാനലിലൂടെയാവും കഥകളുടെ അവതരണം. യുട്യൂബ് ചാനലിന്‍റെ ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചു.

Best wishes to you Mukesh! I'm sure the stories you've got to share would make a great listening experience!Link to YouTube: https://rb.gy/p7asjt

Posted by Mohanlal on Thursday, September 23, 2021

മലയാള സിനിമയിലെ മുന്‍ തലമുറയില്‍ ഇതുപോലെ കഥകളുടെ അക്ഷയഖനി കൂടെക്കൊണ്ടുനടന്നിരുന്ന ആളായിരുന്നു തിക്കുറിശ്ശി. പക്ഷേ അദ്ദേഹത്തോടൊപ്പം ആ കഥകളും മണ്‍മറഞ്ഞു. നമ്മുടെ തലമുറയുടെ കഥകള്‍ അങ്ങനെ നഷ്ടപ്പെടുത്തരുതെന്ന് മോഹന്‍ലാല്‍ തന്നോട് പറഞ്ഞിരുന്നെന്ന് ടീസറില്‍ മുകേഷ് പറയുന്നു.

Those golden days, Stories of happiness and fun-filled days as narrated by Mukesh through his youtube channel “Mukesh Speaking”. Youtube Channel Link: https://rb.gy/p7asjt

Posted by Mammootty on Thursday, September 23, 2021

shortlink

Related Articles

Post Your Comments


Back to top button