BollywoodGeneralLatest NewsNEWSSocial Media

ഒരിക്കലും മായാത്ത സ്ട്രെച്ച് മാർക്കുകൾ ഉൾപ്പടെ ശരീരത്തിൽ, കലയ്ക്ക് വലിയ വില നൽകേണ്ടതുണ്ട്: കങ്കണ

ആറ് മാസത്തിനിടെ 20 കിലോഗ്രാം ഭാരം കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്‌തുവെന്നും കങ്കണ പറയുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ റണാവത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കങ്കണ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമ ‘തലൈവി’ എന്ന ചിത്രത്തിനുവേണ്ടി എടുത്ത മെയ്ക്കോവറിനെ കുറിച്ച് പറയുകയാണ് കങ്കണ.

ആറ് മാസത്തിനിടെ 20 കിലോഗ്രാം ഭാരം കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്‌തുവെന്നും കങ്കണ പറയുന്നു. അത് തന്റെ ശരീരത്തിൽ മായ്ക്കാൻ പറ്റാത്ത പാടുകൾ വരെ ഉണ്ടാക്കി എന്നും കങ്കണ കുറിക്കുന്നു.

‘ആറു മാസം കൊണ്ട് ശരീരഭാരം 20 കിലോഗ്രാം കൂട്ടുകയും പിന്നീട് കുറയ്ക്കുകയും ചെയ്തത് മുപ്പതുകളിലുള്ള എന്റെ ശരീരത്തിൽ നിരവധി കുഴപ്പങ്ങളാണ് സൃഷ്ടിച്ചത്. ഒരിക്കലും മായാത്ത സ്ട്രെച്ച് മാർക്കുകൾ ഉൾപ്പടെ ശരീരത്തിൽ ഉണ്ടായി. കലയ്ക്ക് വലിയ വില നൽകേണ്ടതുണ്ട്. പലപ്പോഴും ആ വില എന്നത് കലാകാരൻ അല്ലെങ്കിൽ കലാകാരിയുടെ സ്വയംസമർപ്പണം തന്നെയായിരിക്കും,’– ചിത്രങ്ങൾക്കൊപ്പം കങ്കണ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button